അഖ്ലാക്കിന്റെ കുടുംബത്തിനെതിരേ
കേസെടുക്കാന്‍ കോടതി ഉത്തരവ്
ലക്നോ: വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ അടിച്ചുകൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാക് എന്ന ഗ്രാമീണന്റെ കുടുംബത്തിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു.
അഖ്ലാകും സഹോദരനും പശുക്കുട്ടിയെ അറക്കുന്നത് കണ്ടുവെന്ന അയല്‍വാസിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. നേരത്തെ നല്‍കിയതാണ് പരാതിയെങ്കിലും നാളുകളേറെകഴിഞ്ഞാണ് കേസെടുക്കാനുള്ള നടപടി തുടങ്ങിയത്.
അഖ്ലാകിനെ കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി പ്രാദേശിക നേതാവ് സഞ്ജയ് റാണയുടെ മകന് പ്രതിയാണ്. കോടതി ഉത്തരവ് ഉണ്ടായ ഉടനെ ഇത് ചരിത്ര വിധിയാണെന്നു പറഞ്ഞ അദ്ദേഹം ഗ്രാമപഞ്ചായത്ത് വിളിച്ചുചേര്‍ത്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."