HOME
DETAILS
MAL
ഭൂമി വില്‍ക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
backup
July 08 2018 | 06:07 AM
മലപ്പുറം: പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭൂരഹിത കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് ഭൂമി വില്‍ക്കുന്നതിന് തയ്യാറുള്ള ഭൂവുടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലാ കലക്ടര്‍ മുഖേന ഭൂമി വാങ്ങുന്നതിലേക്ക് ഉടമസ്ഥര്‍ തങ്ങളുടെ ഉടമസ്ഥതയിലുളള വാസയോഗ്യമായ ഭൂമി വില്‍ക്കുന്നതിന് തയ്യാറാണെന്ന സമ്മതപത്രം ഉള്‍പ്പെടുത്തി വേണം അപേക്ഷ നല്‍കേണ്ടത്. തികച്ചും സുതാര്യവും വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഭൂമി വിലക്ക് വാങ്ങുന്നതിന് ഉദ്ദേശിച്ച് ആവിഷ്ക്കരിച്ചതാണ് ഈ പദ്ധതി. ജൂലൈ 31നകം അപേക്ഷകള്‍ നിലമ്പൂര്‍ സംയോജിത പട്ടികവര്‍ഗ്ഗ പ്രൊജക്ട് ഓഫീസര്‍ക്ക് നേരിട്ട് സമര്‍പ്പിക്കുകയോ, നിലമ്പൂര്‍ സംയോജിത പട്ടികവര്‍ഗ്ഗ പ്രൊജക്ട് ഓഫീസറുടെ കാര്യാലയം നിലമ്പൂര്‍ പി ഒ 679329 എന്ന വിലാസത്തില്‍ അയക്കുകയോ ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."