കൊവിഡിനിടെ ടൂറിസം രംഗം പുഷ്ടിപ്പെടുത്താനൊരുങ്ങി സഊദി
റിയാദ്: രാജ്യം കര്‍ഫ്യു നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നും മോചനം നേടി പൂര്‍വ സ്ഥിതിയിലായതോടെ ടൂറിസം രംഗം വീണ്ടും പുഷ്ടിപ്പെടുത്താനൊരുങ്ങി സഊദി.
വേനല്‍കാല ആഭ്യന്തര ടൂറിസം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പദ്ധതികളുമായാണ് മൂന്നു മാസ ടൂറിസം പദ്ധതിയുമായി ടൂറിസം മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
സാധാരണ ഗതിയില്‍ ഈ സമയങ്ങളില്‍ സഊദികള്‍ വിദേശ രാജ്യങ്ങളിലേക്കാണ് ടൂര്‍ പോയിരുന്നതെങ്കില്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഇവരെ രാജ്യത്തെ തന്നെ ടൂറിസം മേഖലകളിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് മന്ത്രാലയം ആസൂത്രണം ചെയ്തത്. തനഫുസ് എന്ന പേരില്‍ ഒരുക്കിയ പ്രത്യേക ടൂറിസം പദ്ധതി സെപ്തംബര്‍ 30 വരെയാണ് നീണ്ടുനില്‍ക്കുന്നത്. പദ്ധതി വഴി കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ടൂര്‍ പ്രോഗ്രാം സംഘടിപ്പിക്കാം. ടൂറിസം മന്ത്രി അഹ്മദ് ബിന്‍ ഉഖൈല്‍ അല്‍ഖത്തീബ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."