പ്രബോധകര്‍ പൂര്‍വികരുടെ പാത പിന്തുടരണം: ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍
കൈപ്പമംഗലം: മുന്‍കഴിഞ്ഞ സാത്വികരായ പണ്ഡിത മഹത്തുക്കളുടെ പാത പിന്തുടര്‍ന്ന് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പ്രബോധകര്‍ തയാറാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റും കേന്ദ്ര മുശാവറ അംഗവുമായ ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍ . സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന ആദര്‍ശ കാംപയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത എന്ന മഹാ പ്രസ്ഥാനത്തിന്റെ അസൂയാവഹമായ വളര്‍ച്ചയില്‍ പൂര്‍വികര്‍ സഹിച്ച ത്യാഗം അവിസ്മരണീയമാണ് അവരെ മാതൃകയാക്കുന്നതില്‍ ആധുനിക സമൂഹം മടിച്ചു നില്‍ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയകാവ് ഇല്‍ഫത്തുല്‍ ഇസ്‌ലാം മദ്‌റസാ അങ്കണത്തില്‍ രാവിലെ ഒന്‍പത് മണിക്ക് മഹല്ല് പ്രസിഡന്റ് വി.എച്ച് സൈദു മുഹമ്മദ് ഹാജി പതാക ഉയര്‍ത്തിയതോടെ ലീഡേഴ്‌സ് മീറ്റിന് തുടക്കമായി. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ഫൈസി അധ്യക്ഷനായി നടന്ന ഓപ്പനിങ് സെഷനില്‍ സയ്യിദ് നജീബ് തങ്ങള്‍ ആന്ത്രോത്ത് ദുആ നിര്‍വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ശറഫുദ്ദീന്‍ മൗലവി വെന്മേനാട്, ക്യാംപ് ഡയരക്ടര്‍ പി.പി മുസ്ഥഫ മുസ്‌ലിയാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് പി.ടി കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍ ജനറല്‍ സെക്രട്ടറി വി.എം ഇല്‍യാസ് ഫൈസി സമസ്ത കൊടുങ്ങല്ലൂര്‍ താലൂക്ക് പ്രസിഡന്റ് മുജീബ് റഹ്മാന്‍ ദാരിമി പുതിയകാവ് മഹല്ല് ജനറല്‍ സെക്രട്ടറി എം.കെ സിദ്ദീഖ് കെ. ജഅഫര്‍ മുസ്‌ലിയാര്‍ ആസിഫ് ഫൈസി അഷ്‌റഫ് മൗലവി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."