HOME
DETAILS
MAL
മൂന്നാറില്‍ വേണ്ടത് ജെസിബിയല്ല, നിശ്ചയദാര്‍ഢ്യം: കാനം രാജേന്ദ്രന്
backup
April 22 2017 | 06:04 AM
തിരുവനന്തപുരം: മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ തുടരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മൂന്നാറില്‍ വേണ്ടത് ജെ.സി.ബിയല്ല നിശ്ചയദാര്‍ഢ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പാപ്പാത്തിചോലയിലേത് ത്യാഗത്തിന്റെ കുരിശല്ല, കയ്യേറ്റത്തിന്റെ കുരിശാണ്. ഇത് ഒഴിപ്പിക്കേണ്ടത് തന്നെയാണ്. കയ്യേറ്റമൊഴിപ്പിക്കല്‍ നിര്‍ത്തിയെന്ന പ്രചാരണം തെറ്റാണെന്നും വീണ്ടും കുരിശ് സ്ഥാപിച്ചത് സര്‍ക്കാറിനോടുള്ള വെല്ലുവിളിയാണെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."