ബ്രിട്ടനില്‍ പ്രാദേശിക ലോക്ക്ഡൗണ്‍
വൈറസ് ഇന്ത്യന്‍ വംശജരെ സാരമായി ബാധിച്ചു
ലണ്ടന്‍: രാജ്യത്ത് പ്രാദേശികമായി ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍. കൊവിഡ് വ്യാപനം നിയന്ത്രണാതീതമായ മേഖലകളിലാണിത് നടപ്പാക്കുക. അതേസമയം രാജ്യത്തെ ഇന്ത്യന്‍ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന ലീസസ്റ്റര്‍ പോലുള്ള പ്രദേശങ്ങളില്‍ വൈറസ് വ്യാപനം രൂക്ഷമാണെന്ന് അവര്‍ പറഞ്ഞു. ഇന്ത്യന്‍ വംശജരായ 763 പേര് മരിച്ചതായാണ് കണക്ക്.
നേരത്തെ വൈറസ് വ്യാപനവും ദിനേനയുള്ള കൊവിഡ് മരണവും കുറഞ്ഞതോടെ ജൂലൈ നാലു മുതല്‍ രാജ്യത്തെ നിയന്ത്രണങ്ങള്‍ എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സാമൂഹ്യാകലം പാലിച്ച് ബാറുകളും റസ്റ്റോറന്റുകളും സിനിമാശാലകളും തുറന്ന് പ്രവര്‍ത്തിപ്പിക്കാനാണ് നീക്കം. ഇതുവരെ 3,11,739 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുള്ള ബ്രിട്ടനില്‍ 43,598 പേരാണ് കൊവിഡ് മൂലം മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."