HOME
DETAILS

തന്നെ പുറത്താക്കാന്‍ ഇന്ത്യയില്‍ ഗൂഢാലോചനയെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

  
backup
June 29 2020 | 03:06 AM

%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d

 


കാഠ്മണ്ഡു: തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ത്യയില്‍ ഗൂഢാലോചന നടക്കുന്നതായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി. മുന്‍ കമ്മ്യൂണിസ്റ്റ് നേതാവ് മദന്‍ ഭണ്ഡാരിയെ അനുസ്മരിക്കുന്നതിന് ഔദ്യോഗിക വസതിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ സര്‍ക്കാരിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ളതിനാല്‍ പുറത്താക്കാനുള്ള ശ്രമം പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ചിലര്‍ നേപ്പാള്‍ പുതിയ ഭൂപടം തയാറാക്കിയതിനെ ഒരു കുറ്റമായാണ് കാണുന്നതെന്ന് പറഞ്ഞ അദ്ദേഹം നേപ്പാളിന്റെ സ്വന്തം ഭൂമി സംരക്ഷിക്കാനുള്ള ദൃഢനിശ്ചയം ഇന്ത്യയെ നിരാശരാക്കിയെന്നും കൂട്ടിച്ചേര്‍ത്തു. 15 ദിവസത്തിനകം പ്രധാനമന്ത്രി മാറുമെന്ന് നിങ്ങള്‍ കേട്ടിരിക്കും. എന്നാല്‍ ഞാന്‍ പുറത്തായാല്‍ നേപ്പാളിനു വേണ്ടി സംസാരിക്കാന്‍ പിന്നെയാരും ധൈര്യപ്പെടില്ല. കാരണം ആ വ്യക്തിയും വൈകാതെ പുറത്താകും. ഞാന്‍ എനിക്കു വേണ്ടിയല്ല, രാജ്യത്തിനു വേണ്ടിയാണ് സംസാരിക്കുന്നത്. ഇത്തരം ചതിയില്‍ നമ്മുടെ പാര്‍ട്ടി വീഴരുത്. പുറത്താക്കാന്‍ ശ്രമിക്കുന്നവര്‍ ശ്രമം തുടരട്ടെ- ശര്‍മ ഒലി പറഞ്ഞു.
ഇന്ത്യന്‍ പ്രദേശങ്ങളുള്‍പ്പെടുത്തി വിവാദ ഭൂപടം തയാറാക്കുന്നതിനു മുമ്പ് മുന്‍ പ്രധാനമന്ത്രി പ്രചണ്ഡയില്‍ നിന്ന് ശര്‍മ ഒലി കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. ഇരുവരും തമ്മിലെ ശത്രുത രൂക്ഷമായതിനാല്‍ വെള്ളിയാഴ്ച നടന്ന സ്റ്റാന്റിങ് കമ്മിറ്റി യോഗത്തില്‍ ഒലി പങ്കെടുത്തിരുന്നില്ല.
44 അംഗ കമ്മിറ്റിയിലെ 30 പേരും പ്രചണ്ഡയ്‌ക്കൊപ്പമായതിനാല്‍ ഒലി സര്‍ക്കാര്‍ കടുത്ത ഭീഷണി നേരിടുകയാണ്. കൊവിഡ് പ്രതിരോധം പാളിയതിനും ഒലി വിമര്‍ശനം നേരിട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago