റോള്‍സ് റോയിസ്, റേഞ്ച്‌റോവര്‍ തുടങ്ങി ആഢംബര കാറുകള്‍ക്ക് ഇന്ത്യയില്‍ വില കുത്തനെ കുറച്ചു- 20 ലക്ഷം മുതല്‍ ഒരു കോടി വരെ
ഇതിലും വലിയ ഡിസ്‌കൗണ്ട് ഇനി ലഭിക്കാനുണ്ടെന്നു തോന്നുന്നില്ല. റോള്‍സ് റോയിസ്, ബെന്‍ടലി, ആസ്റ്റണ്‍ മാര്‍ടിന്‍, റേഞ്ച്‌റോവര്‍, ഫെരാരി തുടങ്ങിയ ആഢംബര കാറുകള്‍ക്ക് ഇന്ത്യയില്‍ വില കുത്തനെ കുറച്ചു. 20 ലക്ഷം മുതല്‍ ഒരു കോടിയിലധികം വരെയാണ് വിവിധ കാറുകളുടെ ഡിസ്‌കൗണ്ട്. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് വിടാന്‍ ബ്രീട്ടീഷ് തീരുമാനിച്ചതിന്റെ ഫലമായാണിത്.
ബ്രെക്‌സിറ്റിനു ശേഷം 20 ശതമാനം വരെയാണ് ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം ഇടിഞ്ഞത്. യു.കെയില്‍ നിന്ന് കാറുകള്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ബ്രീട്ടീഷ് കറന്‍സിയില്‍ ബില്‍ നല്‍കിയാല്‍ മതി. ഇതോടൊപ്പം ഇറ്റലിയുടെ ഫെരാരി 5 ശതമാനം മുതല്‍ 15 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിക്കുകയായിരുന്നു. കൂടുതല്‍ കാറുകള്‍ വില്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.
രണ്ടു കോടിക്കു മുകളിലുള്ള 200 ആഢംബര കാറുകളാണ് 2016 ല്‍ ഇന്ത്യയിലെത്തിയത്. ഇതില്‍ പകുതിയിലധികവും ബ്രീട്ടീഷ് നിര്‍മിതമാണ്. പിന്നെ വരുന്നത് ഇറ്റലി, ജര്‍മന്‍ നിര്‍മിത കാറുകളാണ്. ഇവിടുത്തെ കറന്‍സികളുടെ മൂല്യവും കുറഞ്ഞിട്ടുണ്ടെങ്കിലും ബ്രീട്ടീഷ് പൗണ്ടിനോളം ബാധിച്ചിട്ടില്ല. എങ്കിലും ബ്രിട്ടണില്‍ നിന്ന് കൂടുതല്‍ കാറുകള്‍ വിറ്റുപോവുമെന്ന ഭയം കാരണം ഈ രാജ്യങ്ങളും വില കുറയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. റോള്‍സ് റോയ്‌സും ഫെരാരിയും മാര്‍ച്ച് മുതല്‍ വില കുറച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നു മുതലാണ് റേഞ്ച്‌റോവറിന്റെ വിലക്കുറവ്.
കഴിഞ്ഞ 18 മാസത്തിനിടെ പൗണ്ടിന്റെ വില 108 രൂപയില്‍ നിന്ന് 81 രൂപയായി കുറഞ്ഞു
ഈ വിലയിടിവ് മുതലെടുക്കാന്‍ യു.കെയിലെ ആഢംബര കാര്‍ വിപണി ശ്രമം തുടങ്ങി
വിവിധ കാറുകളുടെ വില വ്യത്യാസം
പഴയ വില | പുതിയ വില | |
റേഞ്ച്‌റോവര്‍ സ്‌പോര്‍ട് | 1.35 | 1.04 |
റേഞ്ച്‌റോവര്‍ വോഗ് | 1.97 | 1.56 |
ഫെരാരി 488 | 3.9 | 3.6 |
റോള്‍സ്-റോയ്‌സ് ഫാന്റം | 9 | 7.8-8.0 |
റോള്‍സ്-റോയ്‌സ് ഗോസ്റ്റ് | 5.25 |
4.75 |
ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡി.ബി11 | 4.27 |
4.06 |
വിലകളെല്ലാം കോടിയിലാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."