ഈ പോക്കിമോനും പിക്കാച്ചും കൊള്ളാലോ..!!!!
നിങ്ങള്‍ പോക്കിമോനെ ഓര്‍ക്കുന്നുണ്ടോ? കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് വരെ കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രമായിരുന്നു പോക്കിമോന്‍. അന്ന് കാര്‍ട്ടൂണ്‍ കഥാപാത്രമായിട്ടാണ് പോക്കിമാന്‍ അരങ്ങു തകര്‍ത്തതെങ്കില്‍ ഇന്ന് അത് മൊബൈല്‍ ഗെയിമിന്റെ രൂപത്തിലാണെന്നു മാത്രം. ശൈലിയിലും ഭാവത്തിലും മാറ്റങ്ങള്‍ വരുത്തിയ പുതിയ പോക്കിമോന്‍ കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവരുടേയും ഹരമായിരിക്കുകയാണ്.
റിയാലിറ്റിയില്‍ നിന്നുകൊണ്ടൊരു മൊബൈല്‍ അപ്ലിക്കേഷന്‍ ഗെയിം അതാണ് പോക്കിമാന്‍ ഗോ. ഇതാണ് ഈ ഗെയിമിനെ ഇത്രയും തരംഗമാക്കിയത്.
ഇനി എന്താണ് പോക്കിമാന്‍ ഗോ എന്ന ഗെയിമെന്ന് നോക്കാം
ജാപ്പനീസ് കമ്പനിയായ നിന്റെന്‍ഡോയാണ് ഗെയിം പുറത്തിറക്കിയിരിക്കുന്നത്.ജൂലൈ ആറിനായിരുന്നു ഗെയിമിന്റെ ലോഞ്ചിങ്. കളിക്കുന്ന ആള്‍ ആദ്യം തന്റെ ഗൂഗില്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യണം. ഗെയിം കളിക്കാന്‍ തുടങ്ങുമ്പോള്‍ നമ്മള്‍ എവിടെയാണോ നില്‍ക്കുന്നത് അവിടെയാവും ഗെയിം നടക്കുക. അതായത് ഗെയിമിലെ കഥാപാത്രങ്ങളെ നമ്മള്‍ കണ്ടുപിടിക്കേണ്ടത് യഥാര്‍ഥ ലോകത്തുനിന്നാണ്. അതിനായി നാം സ്മാര്‍ട്‌ഫോണുമായി ചുറ്റുപാടും നടക്കേണ്ടി വരുമെന്നര്‍ഥം. കളിയിലെ സാങ്കല്‍പ്പിക കഥാപാത്രമായ 'പിക്കാച്ചു'വിനെ കണ്ടെത്താന്‍ നാം സഞ്ചരിച്ചുകൊണ്ടേ ഇരിക്കണം. ഇടവഴികളിലും കാട്ടിലും മരത്തിലും പുഴയിലും എല്ലാം നമുക്ക് പിക്കാച്ചുവിനെ കാണാം. ഈ പിക്കാച്ചുവിനെ തിരഞ്ഞു കണ്ടുപിടിക്കുന്നതു വഴി പോയിന്റുകള്‍ കരസ്ഥമാക്കാം.
[embed]https://www.youtube.com/watch?v=4YMD6xELI_k[/embed]
ഓഗ്മെന്റ് റിയാലിറ്റി ആശയമുപയോഗിച്ചാണ് കമ്പനി പോക്കിമോന്‍ ഗോ ഗെയിം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുറത്തിറക്കി ഒരാഴ്ച്ച പിന്നിടുമ്പോഴേക്കും 75 ലക്ഷത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ ജനതയ്ക്കിടയിലാണ് പോക്കിമോന്‍ ഏറ്റവും അധികം തരംഗം സൃഷ്ടിച്ചിരിക്കുന്നത്.
ഗെയിം ഇത്രയും ജനകീയമായിട്ടുണ്ടെങ്കിലും ഇതുയര്‍ത്തുന്ന സുരക്ഷാ പ്രശ്‌നങ്ങളും ആശങ്കയുണ്ടാക്കുന്നുണ്ട്. പോക്കിമോന്‍ കളിച്ച് ഫോണില്‍ നോക്കി നടന്ന് തട്ടിത്തടഞ്ഞു വീണവരും കാടിനുള്ളില്‍ കയറി അപകടത്തില്‍ പെട്ടവരും ട്രെയിനിലും ബസ്സിലും കയറാതെ കളിച്ചിരുന്നവരുമുണ്ട്. ചെറിയ കുട്ടികളാണെങ്കില്‍ സംഭവം കുറച്ചുകൂടി ഗൗരവമേറിയതാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."