കാഞ്ഞാണി ബസ് സ്റ്റാന്‍ഡിലെ പൊലിസ് എയ്ഡ്പോസ്റ്റ് പുനരാരംഭിച്ചു
അന്തിക്കാട്: ആവശ്യത്തിന് പൊലിസുകാരില്ലെന്ന കാരണത്താല്‍ വര്‍ഷങ്ങളായി അടച്ചിട്ടിരുന്ന കാഞ്ഞാണി ബസ് സ്റ്റാന്‍ഡിനുള്ളിലെ പൊലിസ് എയ്ഡ് പോസ്റ്റ് പുനരാരംഭിച്ചു. മണലൂര്‍ ഗ്രാമപഞ്ചായത്ത് പൊലിസിന് വിട്ടുകൊടുത്ത കോണി മുറിയിലായിരുന്നു എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം തുടങ്ങിയത്.
മാസങ്ങള്‍ക്കു ശേഷം ഈ ഒറ്റമുറി അടച്ചു പൂട്ടി പൊലിസ് രംഗമൊഴിഞ്ഞതോടെ ബസ് സ്റ്റാന്‍ഡ് സാമൂഹ്യ ദ്രോഹികളുടെ താവളമായി മാറി. വര്‍ഷങ്ങളോളം അടഞ്ഞു കിടന്നതോടെ സ്ഥലം ഒഴിഞ്ഞു തരണമെന്നും മുറി പാലൂട്ടല്‍ കേന്ദ്രമാക്കി പുനര്‍ ക്രമീകരിക്കുന്നതിന് മണലൂര്‍ ഗ്രാമ പഞ്ചായത്ത് നടപടി തുടങ്ങിയതോടെ ഈ പ്രശ്നം മാധ്യമങ്ങള്‍ വാര്‍ത്തയാക്കി.
തുടര്‍ന്ന് തൃശൂര്‍ എസ്.പി ഇടപെടുകയും അന്തിക്കാട് എസ്.എച്ച്.ഒ മുഹമ്മദ് ഹനീഫിന്റെ നേതൃത്വത്തില്‍ എയ്ഡ് പോസ്റ്റ് പുനരാരംഭിക്കുകയുമായിരുന്നു. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കും. ബസില്‍ വച്ചു നടക്കുന്ന മോഷണങ്ങള്‍, പൂവാലശല്യം, ബസ് സ്റ്റാന്‍ഡിലെ ലഹരി വില്പന, അനധികൃത പാര്‍ക്കിങ് എന്നി പ്രശ്നങ്ങള്‍ക്കെല്ലാം ഇതോടെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും യാത്രക്കാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."