HOME
DETAILS
MAL
തളിപ്പറമ്പില്‍ കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കല്‍ വ്യാപകമാവുന്നു
backup
April 22 2017 | 07:04 AM
തളിപ്പറമ്പ് : കുറ്റിക്കോല്‍ ദേശീയപാതക്കു സമീപം പുഴക്കരയില്‍ കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ച് മണ്ണിട്ടു നീകത്തുന്നത് വ്യാപകമാകുന്നു. രണ്ടു ദിവസമായി തുടരുന്ന നികത്തലിനെ പറ്റി നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മലബാര്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.
പരാതിയെ തുടര്‍ന്ന് റവന്യു വിഭാഗം സംഭവ സ്ഥലം സന്ദര്‍ശിച്ച് മണ്ണിടുന്നത് തടഞ്ഞു. തളിപ്പറമ്പ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സഞ്ജീവനി പാലിയേറ്റീവ് കെയറിന്റെ ഉടമസ്ഥതയിലുളള ചതുപ്പ് സ്ഥലമാണ് മണ്ണിട്ടു നികത്തിയത്. അനുമതിയില്ലാതെ മണ്ണിടുന്നത് തുടര്‍ന്നാല്‍ 2008 ലെ നീര്‍ത്തട സംരക്ഷണ നിയമം അനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് അധികാരികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."