HOME
DETAILS

ഗ്രാമങ്ങളുടെ പേരുമാറ്റല്‍; കേന്ദ്രത്തിന് ലഭിച്ചത് 30 അപേക്ഷ

  
backup
July 15 2016 | 05:07 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2

 

ന്യൂഡല്‍ഹി: ഗ്രാമങ്ങളുടെ പേരുമാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് കേന്ദ്രത്തിനു ലഭിച്ചത് 30 അപേക്ഷകള്‍.
ഇതില്‍ 20ലും അനുകൂല തീരുമാനമെടുത്ത സര്‍ക്കാര്‍ ബാക്കി 10 പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കാനിരിക്കുകയാണ്. കേരളത്തിനുപുറമെ ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് അപേക്ഷകളുള്ളത്. ഹരിയാനയിലെ ഗന്ധ ഗ്രാമവാസികളുടേതാണ് കേന്ദ്രത്തിന് അവസാനമായി ലഭിച്ച പരാതി. ഗന്ധയെന്നാല്‍ ഹിന്ദിയില്‍ വൃത്തികെട്ടത് എന്ന് അര്‍ഥമുള്ളതിനാല്‍ പേരുമാറ്റണമെന്നാണ് ഇവരുടെ ആവശ്യം.


മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ ചോരാച്ചിവാദി ഗ്രാമവാസികളുടേതാണ് മറ്റൊരു പരാതി. മറാത്തിയില്‍ ചോരാച്ചിവാദിയെന്നാല്‍ കള്ളന്‍മാരുടെസ്ഥലം എന്നാണര്‍ഥം. 2014ല്‍ ആഭ്യന്തരമന്ത്രാലയം ഇതിന്റെ പേര് ആനന്ദ്പൂര്‍ എന്നാക്കിയിരുന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള ഒരു സ്ഥലത്തിന്റെ പേര് ബീഫ് എന്നായിരുന്നു. തങ്ങളുടെ മതവിശ്വാസത്തിനു നിരക്കാത്തതാണ് പേരെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവിടുത്തുകാര്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവര്‍ നല്‍കിയ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്.


പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്‌സിങ് ബാദലിന്റെ വീടുസ്ഥിതിചെയ്യുന്ന ജില്ലയായ ബട്ടിണ്ടയിലെ കോട്‌ലി കുര്‍ദ് ഗ്രാമവും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. രാജസ്ഥാന്‍ ബുണ്ടി ജില്ലയിലെ ധാന്‍പുരയുടെ പേര് ബാബാകി മണ്ഡി എന്നാക്കി മാറ്റണമെന്ന ആവശ്യവുമായി രാജസ്ഥാന്‍ സര്‍ക്കാരും കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. രാജസ്ഥാനിലെ തന്നെ അജ്മീര്‍ ജില്ലയിലെ ഹിമ്മാത്തരുപ്പരല്‍ എന്ന ഗ്രാമത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവും നിലവിലുണ്ട്. അവിടെ താമസിച്ചിരുന്ന ഹിമ്മാത്ത് എന്ന അധ്യാപിക സ്വാധീനം ഉപയോഗിച്ച് തന്റെ പേര് ഗ്രാമത്തിനിടുകയായിരുന്നുവെന്നും അത് ശാംഗര്‍ എന്നാക്കണമെന്നുമാണ് ഗ്രാമീണരുടെ ആവശ്യം.
ഒരു സ്ഥലത്തിന്റെ പേര് മാറ്റാന്‍ നിരവധി നടപടിക്രമങ്ങളുണ്ട്. മതിയായ കാരണങ്ങളില്ലാതെ കേന്ദ്രസര്‍ക്കാര്‍ പേരു മാറ്റാന്‍ അനുവദിക്കില്ല. പേരുമാറ്റണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയും ഉണ്ടായിരിക്കണം. തുടര്‍ന്ന് സര്‍വേ ഓഫ് ഇന്ത്യ, പോസ്റ്റല്‍, റയില്‍വേ എന്നീ ഡിപ്പാര്‍ട്ടുമെന്റുകളുടെ അനുമതി തേടും. ഇവരുടെയെല്ലാം അനുമതി നേടിയാല്‍ മാത്രമേ പേരുമാറ്റം സാധ്യമാകൂ.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago
No Image

പ്രശസ്ത ചലച്ചിത്ര നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

നിയമപരമായി അല്ല വിവാഹമെങ്കില്‍ ഗാര്‍ഹിക പീഡനക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതി

Kerala
  •  a month ago
No Image

അബൂദബിയില്‍ കാര്‍ വാഷ്, സര്‍വീസ് സെന്റര്‍ ഉടസ്ഥത ഇനി സ്വദേശികള്‍ക്ക് മാത്രം

uae
  •  a month ago