സ്വര്‍ണകോയിനുകള്‍ തട്ടിയെടുത്ത് മുങ്ങിയ യുവാവിനെ പിടികൂടി
എടവണ്ണപ്പാറ: സ്വര്‍ണ കോയിനുകള്‍ തട്ടിയെടുത്ത് മുങ്ങിയ യുവാവിനെ വാഴക്കാട് പൊലിസ് പിടികൂടി. കോഴിക്കോട് തിക്കോടി പെരുമാള്‍പുരം വടക്കെപുരയില്‍ റാഹില്‍(24)നെയാണ് ഇന്നലെ കോഴിക്കോട് വച്ച് പിടികൂടിയത്. കഴിഞ്ഞ മാസം 25ന് കോഴിക്കോട് പ്രമുഖ വ്യാപാര സ്ഥാപനത്തിന്റെ പേരില്‍ സമ്മാനം നല്‍കാനെന്ന് തെറ്റിദ്ധരിപ്പിച്ച് മലബാര്‍ ഗോള്‍ഡില്‍നിന്ന് ആറ് സ്വര്‍ണ കോയിനുകള്‍ കടവ് റിസോര്‍ട്ടില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഗിഫ്റ്റ് കോയിനുകളുമായി റിസോര്‍ട്ടില്‍ എത്തിയ മലബാര്‍ ഗോര്‍ഡ് ജിവനക്കാരെ വിദഗദ്ധമായി പറ്റിച്ച് യുവാവ് മുങ്ങി. യുവാവിനെതിരേ മലബാര്‍ ഗോള്‍ഡ് ജീവനക്കാര്‍ വാഴക്കാട് പൊലിസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വാഴക്കാട് പൊലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ പിടികൂടിയത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ നിന്ന് തിരുവനന്തപുരം, എറണാകുളം എന്നീ പ്രമുഖ നഗരങ്ങളില്‍നിന്ന് ഒരുലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകള്‍ വരെ മോഷണം നടത്തിയിട്ടുണ്ടെന്നും തെളിഞ്ഞു. യുവാവിനെതിരേ വഞ്ചനകുറ്റത്തിന് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അമീന്‍ എന്നപേരിലാണ് തട്ടിപ്പ് നടത്തുന്നത്. സൗഹൃദം നടിച്ച് പലരില്‍നിന്നു ലക്ഷകണക്കിന് രൂപയും തട്ടിയെടുത്തിട്ടുണ്ട്. ഗോവ, മുംബൈയടക്കം പ്രമുഖ നഗരങ്ങളിലെ ആഢംഭര ഹോട്ടലില്‍ ജീവിതം നയിക്കുകയാണ് പ്രധാന വിനോദം. വ്യാജ സിംകാര്‍ഡ് ഉപയോഗിച്ച് ഒരു വര്‍ഷത്തോളമായി തട്ടിപ്പ് നടത്തുന്നുവെന്നാണ് വിവരം.
വാഴക്കാട് എസ്.ഐ വിജയരാജന്‍, എ.എസ്.ഐ വിജയശങ്കര്‍, അയ്യപ്പന്‍, രതീഷ്, ജയപ്രകാശ്, കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."