HOME
DETAILS

തലവേദന ഒരു തലവേദന തന്നെ

  
backup
April 22 2017 | 07:04 AM

%e0%b4%a4%e0%b4%b2%e0%b4%b5%e0%b5%87%e0%b4%a6%e0%b4%a8-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%a4%e0%b4%b2%e0%b4%b5%e0%b5%87%e0%b4%a6%e0%b4%a8-%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86

മനസ്സിനും ശരീരത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന എല്ലാ കാര്യങ്ങളെയും സൂചിപ്പിക്കാന്‍  വിശാല അര്‍ഥത്തിലാണ് 'തലവേദന' എന്ന വാക്ക് പ്രയോഗിച്ചുവരുന്നത്. മാനസികവും ശാരീരികവുമായ കാരണങ്ങളാല്‍ കൂടിക്കുഴഞ്ഞു കിടക്കുന്ന ഒരു പ്രശ്‌നമാണ് 'തലവേദന'. ലഘുവായ മരുന്നുകളോ ലേപനങ്ങളോ ഉപയോഗിച്ച് സാധാരണ തലവേദനയില്‍ നിന്ന് ആശ്വാസം നേടാമെങ്കിലും ചിലര്‍ക്ക് തലവേദന ഒരു 'തലവേദന തന്നെ ആയി ത്തീരാറുണ്ട്.
കണ്ണുമായി ബന്ധപ്പെട്ട അസുഖങ്ങളാണ് തലവേദനയ്ക്കുളള പ്രധാനകാരണം. ചെവി, മൂക്ക് തുടങ്ങിയ  അവയവങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍  ഉളളവരിലും തലവേദന ഉണ്ടാകുന്നു. അലര്‍ജിയാണ് തലവേദനയുടെ  മറ്റൊരു കാരണം. പൊടി മൂലമുളള അലര്‍ജി, രൂക്ഷ ഗന്ധങ്ങള്‍ മൂലം ഉണ്ടാകുന്ന അലര്‍ജി ഇവയൊക്കെ നിനച്ചിരിക്കാതെയുണ്ടാകുന്ന തലവേദനയ്ക്ക് കാരണങ്ങളാണ്. ഇവ കൂടാതെ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, താഴ്ന്ന രക്തസമ്മര്‍ദ്ദം, വിളര്‍ച്ച, മാനസിക സമ്മര്‍ദ്ദം, അമിത ജോലിഭാരം ഇവയൊക്ക തലവേദനയ്ക്കു കാരണങ്ങളാണ്.
കാരണങ്ങളുടെയും ലക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ തലവേദനകളെ പ്രാഥമികമെന്നും ഗുരുതരമെന്നും രണ്ടായി തിരിക്കുന്നു. പ്രത്യേകിച്ച് ഒരു രോഗാവസ്ഥയില്‍ നിന്ന് ഉടലെടുത്തതല്ലാത്ത എല്ലാത്തരം തലവേദനകളും പ്രാഥമിക വിഭാഗത്തില്‍ വരും.

ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തുണ്ടാവുന്ന രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങളിലൊന്നായി ഉണ്ടാകുന്ന തരം തലവേദനയാണു ഗുരുതരമായ തലവേദന (സെക്കന്ററി വിഭാഗം) ബ്രെയിന്‍ ട്യൂമര്‍, മസ്തിഷ്‌ക രക്തസ്രാവം, ദന്തരോഗങ്ങള്‍ തുടങ്ങി ശരീരത്തില്‍ ഉണ്ടാകുന്ന തലവേദനകളെയാണ് ഈ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്.
തലച്ചോറിനെ പൊതിഞ്ഞിരിക്കുന്ന ആവരണങ്ങളിലേതിന്റെയെങ്കിലും ഇടയില്‍ ഉണ്ടാവുന്ന രക്തസ്രാവം, തലച്ചോറിനുളളിലെ രക്തക്കുഴലുകളിലേതിന്റെയെങ്കിലും പൊട്ടല്‍, സെറിബ്രോസ്‌പൈനല്‍ ദ്രാവകത്തിന്റെ ചോര്‍ച്ച, തലച്ചോറിനുളളിലെ ദശവളര്‍ച്ച, തലച്ചോറിനുളളില്‍ രക്തം കട്ട പിടിക്കുന്നത്, വളരെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, പിറ്റിയൂട്ടറി ഗ്രന്ഥിക്കുളളിലെ രക്തസ്രാവം, മെനിഞ്ചൈറ്റീസ്, എന്‍സെഫലൈറ്റീസ് തുടങ്ങിയ തലച്ചോറിലെ അണുബാധകള്‍ എന്നിവയാണ് ഗുരുതരമായ തലവേദനയ്ക്കു കാരണമാവുന്നത്.
സി.ടി സ്‌കാന്‍, എം.ആര്‍.ഐ സ്‌കാന്‍, ലംബാര്‍ പങ് ചര്‍ (നട്ടെല്ലിനുളളിലെ ദ്രാവകമെടുത്തുളള പരിശോധനകളിലൂടെ യഥാര്‍ഥ കാരണം കണ്ടെത്തി പരിഹരിക്കുന്നതാണ് ചികിത്സാ വിധി.

മൈഗ്രേന്‍
പ്രൈമറി വിഭാഗത്തില്‍പ്പെട്ട തലവേദനകളില്‍ രണ്ടാം സ്ഥാനത്താണ് മൈഗ്രേന്‍. തലവേദനക്കാരായ സ്ത്രീകളില്‍ പതിനഞ്ചു ശതമാനത്തിനും പുരുഷന്‍മാരില്‍ ആറു ശതമാനത്തിനും മൈഗ്രേന്‍ ഉണ്ടെന്നാണ് കണക്ക്.
തലയോട്ടിക്കുളളിലെ രക്തക്കുഴലുകളുടെ സങ്കോചവും തലയോട്ടിക്കു പുറത്തെ രക്തക്കുഴലുകളുടെ വികാസവും മൂലമുണ്ടാകുന്ന വേദനയായതിനാല്‍ ഇതിനെ വാസ്‌കുലര്‍ ഹെഡ് ഏയ്ക്ക് എന്നും പറയുന്നു.
ബ്രെയിന്‍ സ്റ്റെം, തലാമസ് എന്നി വിഭാഗങ്ങളുടെ തകരാറു മൂലമാണ് മൈഗ്രേന്‍ ഉണ്ടാവുന്നത്. വേദന നാലു മണിക്കൂര്‍ മുതല്‍ മൂന്നു ദിവസം വരെ നീണ്ടു നില്‍ക്കാം.മാസത്തില്‍ ഒന്നു മുതല്‍ നാലു തവണ വരെ തലവേദന വരാം. വേദന തലയുടെ ഒരു വശത്താണ് സാധാരണ ഉണ്ടാവുക. തലവേദനയോടൊപ്പം ഓക്കാനം ഛര്‍ദ്ദി എന്നിവ ഉണ്ടാവാം. ഇത് ചെറുപ്പക്കാരിലാണ് കൂടുതലായി കണ്ടു വരുന്നത്. പാരമ്പര്യം ഒരു പ്രധാന ഘടകമാണ.് പ്രകാശം, ശബ്ദം എന്നിവയുടെ  സാന്നിധ്യം മൈഗ്രേന്‍ ഉളളവര്‍ക്ക് അസ്വാസ്ഥ്യം ഉണ്ടാക്കുന്നു.
ആര്‍ത്തവം, മാനസിക പിരിമുറുക്കം, ഉറക്കക്കുറവ്, ക്ഷീണം, അമിതമായ ഉറക്കം, അന്തരീക്ഷമര്‍ദ്ദത്തിലെ വ്യതിയാനങ്ങള്‍, ചിലതരം ചോക്കലേറ്റുകളുടെ ഉപയോഗം എന്നിവ ഇത്തരം തലവേദനയുടെ ആക്കം കൂട്ടുന്നു.


മാനസിക പിരിമുറുക്കം മൂലമുള്ള തലവേദന     
അമിതമായ ഉല്‍കണ്ഠ, പിരിമുറുക്കം എന്നിവയാണ് ഇത്തരത്തിലുളള തലവേദനയ്ക്ക് പ്രധാന കാരണങ്ങള്‍. തലയോട്ടിക്കു പുറത്തും മുഖത്തും കഴുത്തിലുമുളള പേശികളുടെ സങ്കോചം മൂലമാണ് ഇവിടെ തലവേദന ഉണ്ടാവുന്നത്.
പ്രായഭേദമന്യേ എല്ലാവരിലും ഒരുപോലെ അനുഭവപ്പെടും. തലവേദനയോടനുബന്ധിച്ച് മറ്റ് രോഗ ലക്ഷണങ്ങളൊന്നും സാധാരണ കാണാറില്ല.
ക്ലസ്റ്റര്‍ ഹെഡെയ്ക്ക്
വളരെ അപൂര്‍വ്വമായി മാത്രം കണ്ടു വരുന്ന ഒന്നാണിത്. കണ്ണിനു പുറകു വശത്തായി അനുഭവപ്പെടുന്ന കടുത്ത തലവേദനയാണിതിന്റെ ലക്ഷണം.
ഹിസ്റ്റമിനിക് സെഫലാള്‍ജിയ എന്നും ഇതിന് പേരുണ്ട്. പതിനഞ്ചു മിനിറ്റ് മുതല്‍  മൂന്നു മണിക്കൂര്‍ വരെ വേദന നിലനില്‍ക്കാം. ദിവസേന ഒരേ സമയത്തു തുടങ്ങുന്ന തലവേദന ഒരു വശത്തു മാത്രമെ ഉണ്ടാവൂ. എട്ടോ പത്തോ ആഴ്ച വേദന നീണ്ടു നില്‍ക്കും. അതിനു ശേഷം ഒരു വര്‍ഷത്തോളം പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ല. കണ്ണില്‍ നിന്നു വെളളം വരിക, മൂക്കൊലിപ്പ് എന്നിവയും  കൂട്ടത്തില്‍ ഉണ്ടാകാം.

സൈനസൈറ്റീസ്  
സൈനസൈറ്റീസ് മൂലം ഉണ്ടാകുന്ന തലവേദനയും നമ്മുടെ നാട്ടില്‍ സാധാരണയാണ്. തലയോട്ടിക്കുളളില്‍ നാസികയുടെ മുകളിലും ഇരു വശങ്ങളിലുമായി കാണപ്പെടുന്ന  വായു അറകളാണ് സൈനസുകള്‍.
തലയോട്ടിയുടെ ഭാരം കുറയ്ക്കുകയും ശബ്ദത്തിനു മുഴക്കം നല്‍കുകയുമാണ് അവയുടെ ധര്‍മ്മം. ഈസൈനസുകളുടെ ഉള്‍ഭാഗം ശ്ലേഷ്മസ്തരത്തില്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇവയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ശ്ലേഷ്മം നാളികള്‍ വഴി നാസികയിലേക്ക് എത്തുന്നു.

പരിഹാരമാര്‍ഗങ്ങള്‍
വിട്ടുമാറാത്ത അടിക്കടിയുളള തലവേദന വേഗം കണ്ട് ചികിത്സിക്കേണ്ടത് തന്നെയാണ്. സ്വയം ചികിത്സ ഒഴിവാക്കുക. മരുന്നുകള്‍ക്ക് പുറമെ ടെന്‍ഷന്‍ കുറയ്ക്കുക.കഠിനാധ്വാനത്തിന് ശേഷം ആവശ്യത്തിന് വിശ്രമം, ചിട്ടയായ വ്യായാമം, ചിട്ടയായ ഉറക്കം ആരോഗ്യപരമായ ഭക്ഷണം എന്നിവ പ്രധാനമാണ്.


ചികിത്സകള്‍
ഭൂരിഭാഗം പേര്‍ക്കും വല്ലപ്പോഴും പനിയോടപ്പം വന്നു പോകുന്ന തലവേദനയാണ് ഉണ്ടാവുക. ഒന്നു രണ്ടു ദിവസം പാരസെറ്റമോള്‍ കഴിച്ചാല്‍ പരിഹരിക്കാവുന്നതേയുളളൂ.
മൈഗ്രന്‍ ആണ് രോഗമെങ്കില്‍ മാസങ്ങളോളം ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കേണ്ടി വരും. മരുന്ന് കഴിച്ചാലും ഇല്ലെങ്കിലും കുറെ കാലങ്ങള്‍ കഴിയുമ്പോള്‍ കുറഞ്ഞു കുറഞ്ഞു വന്ന് തനിയെ മാറിപ്പോകും എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. 40 വയസ്സിന് ശേഷം വല്ലപ്പോഴുമായേ വരാറുളളൂ. അടുപ്പിച്ചടുപ്പിച്ച് വരുന്നവര്‍ക്ക് മരുന്ന് കഴിച്ചാല്‍ തലവേദനയുടെ കടുപ്പം കുറയ്ക്കാം ശേഷം ഛര്‍ദിയുമുളളപ്പോള്‍ രണ്ടിനും മരുന്ന് ആവശ്യമില്ല.
സൈനസൈറ്റീസ് തക്ക സമയത്തു ചികിത്സിക്കണം.അല്ലെങ്കില്‍ വിട്ടുമാറാത്ത ചുമ, ചെവിയില്‍ ബ്രോങ്കൈറ്റീസ് തുടങ്ങിയ അവസ്ഥകളിലേക്ക് എത്തിച്ചേരാന്‍ കാരണമാകും ആന്റി ബയോട്ടിക്കുകള്‍, നീര്‍ക്കെട്ടു കുറയ്ക്കാന്‍ തുളളി മരുന്നുകള്‍, മരുന്നുകള്‍ എന്നിവയാണ് ചികിത്സ. നീണ്ടു പോകുന്ന സൈനസൈറ്റീസിന് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം .ആവി പിടിക്കുകയാണ് സൈനസൈറ്റീസില്‍ നിന്നും പെട്ടെന്ന് രക്ഷപ്പെടാനുളള എളുപ്പ മാര്‍ഗം.
മെനിഞ്‌ജൈറ്റീസ്, എന്‍സഫലൈറ്റീസ്, തലച്ചോറിലെ ട്യൂമര്‍, രക്താധി സമ്മര്‍ദ്ദം, അതിനോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇവയ്‌ക്കെല്ലാം യോജിച്ച വിധത്തിലുളള മരുന്നുകളും ശസ്ത്രക്രിയ വേണ്ടിടത്ത് അതും ആവശ്യമാണ്. രോഗ വിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെയും ദേഹപരിശോധനയിലൂടെയും തലവേദനയുടെ ആഴവും ഗുരുതരാവസ്ഥയും മനസിലാക്കാന്‍ ഡോക്ടര്‍ക്ക് കഴിയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 days ago