ബഹ്‌റൈന്‍ സ്‌ഫോടനം : രണ്ടുപേര്‍ പിടിയില്‍
മനാമ: ബഹ്‌റൈനിലെ ഈസ്റ്റ് എക്കറില്‍ കഴിഞ്ഞ മാസമുണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലിസ് അറസ്റ്റു ചെയ്തു. മൂന്നാത്തെ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബഹ്‌റൈനിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ ഹസന്‍ ജാസിം ഹസന്‍ അല്‍ ഹെയ്കി (35), ഹുസൈന്‍ ഇബ്രാഹിം അലി ഹുസൈന്‍ മര്‍സൂഖ് (26) എന്നിവരാണ് പിടിയിലായത്. രണ്ടു പ്രതികള്‍ക്കും സ്‌ഫോടകവസ്തു നിര്‍മാണത്തിലും പ്രയോഗത്തിലും ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡ് കോര്‍പില്‍ നിന്ന് (ഐ.ആര്‍.ജി.സി) പരിശീലനം ലഭിച്ചതായി ആരോപണമുണ്ട്. പിടികിട്ടാനുള്ള ഹുസൈന്‍ അഹ്മദ് അബ്ദുല്ല അഹ്മദ് ഹുസൈന്‍(27) ഇറാനിലേക്ക് കടന്നതായാണ് കരുതപ്പെടുന്നത്. ജൂണ്‍ 30ന് നടന്ന ഭീകരാക്രമണത്തില്‍ നാലുകുട്ടികളുടെ മാതാവായ ഫഖ്‌റിയ മുസ് ലിം അഹ്മദ് ഹസ്സന്‍ (42) ആണ് കൊല്ലപ്പെട്ടത്. ഇവര്‍ അധ്യാപികയായിരുന്നു. മൂന്നു കുട്ടികളുമായി കാറോടിച്ച് പോകുമ്പാഴാണ് സ്‌ഫോടനമുണ്ടായത്. ബോംബ് ചീളുകള്‍ തെറിച്ച് യുവതിയുടെ തലയ്ക്ക് പരുക്കേല്‍ക്കുകയും കാര്‍ നിയന്ത്രണം വിട്ട് റോഡിനു നടുവിലെ ഇരുമ്പുവേലിയിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. ഇവിടെ ഒരു പരസ്യപ്പലകയ്ക്കു താഴെ വച്ച ബാഗിനുള്ളിലായിരുന്നു ബോംബെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."