HOME
DETAILS
MAL
കേന്ദ്ര സര്‍ക്കാരിനെതിരെ മൂത്രം കുടിച്ച് പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ കര്‍ഷകര്‍
backup
April 22, 2017 | 9:44 AM
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാന്‍ കൂടുതല്‍ കടുത്ത മുറകളുമായി തമിഴ്‌നാട്ടിലെ കര്‍ഷകര്‍. ജന്ദര്‍ മന്തറില്‍ സമരം നടത്തുന്ന കര്‍ഷകര്‍ ഇത്തവണ പ്രതിഷേധിച്ചത് മൂത്രം കുടിച്ചാണ്.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മലം ഭക്ഷിക്കുന്നതടക്കമുള്ള കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് സമരനേതാക്കള്‍ അറിയിച്ചു.
കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ സമരം നടത്തുന്നത്.ഒരു മാസത്തിലധികമായി ഇവര്‍ ജന്ദര്‍ മന്തറില്‍ സമരം ചെയ്യുന്നു. എന്നാൽ കർഷകരുമായി ചർച്ച നടത്താനോ അവരുടെ ആവശ്യങ്ങൾ പരിഗണിക്കാനോ നരേന്ദ്രമോദി സർക്കാർ ഇതുവരെ തയാറായില്ല
നേരത്തെ തലയോട്ടികള്‍ കഴുത്തിലണിഞ്ഞും എലിയെ ഭക്ഷിച്ചും നഗ്നരായും ഇവര്‍ സമരം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."