'പി.എം കെയര്‍ ഫണ്ടില്‍ ചൈനയുടെ 10,000 കോടി': ബി.ജെ.പി ആരോപണത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഫൗണ്ടേഷന് വേണ്ടി കോണ്‍ഗ്രസ് ചൈനീസ് ഫണ്ട് സ്വീകരിച്ചുവെന്ന ബി.ജെ.പി ആരോപണത്തിന് അതേ നാണയത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രിയുടെ പി.എം കെയര്‍ ഫണ്ടിനു വേണ്ടി ചൈനയില്‍ നിന്ന് 10,000 കോടി രൂപ കൈപ്പറ്റിയെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
പി.എം കെയര്‍ ഫണ്ട് ചൈനയില്‍ നിന്ന് 10,000 കോടി കൈപ്പറ്റി. ചൈനീസ് കമ്പനികളില്‍ നിന്നാണ് ഈ തുക കൈപ്പറ്റിയത്. ഇത്തരത്തില്‍ 10,000 കോടി കൈപ്പറ്റിയ ബി.ജെ.പിയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ 20 ലക്ഷം സംഭാവനയായി സ്വീകരിച്ചതിനെ കുറ്റപ്പെടുത്തുന്നത്- കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും നിലപാട് വ്യക്തമാണ്. അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം പ്രധാനമന്ത്രിക്ക് ഒരു വിഷയം അല്ലെന്ന് അഭിഷേക് മനു സിങ്‌വി പറഞ്ഞു. ഇത്ര സംഘര്‍ഷം അതിര്‍ത്തിയില്‍ ഉണ്ടായിട്ടുപോലും ചൈനയുടെ പേര് പറയാന്‍ പോലും പ്രധാനമന്ത്രി തയാറായിട്ടില്ലെന്നും കോണ്‍ഗ്രസ് വക്താവ് കുറ്റപ്പെടുത്തി. ചൈനയുമായി ഏറ്റവുമധികം സൗഹൃദം ഉണ്ടാക്കിയതും ബന്ധം നിലനിര്‍ത്തിയതും ബി.ജെ.പിയാണെന്നും അഭിഷേക് മനു സിങ്‌വി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."