HOME
DETAILS

ദേശീയപാതയിലെ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നോക്കുകുത്തിയാകുന്നു

  
backup
April 03, 2019 | 7:01 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d

പുതുശ്ശേരി: ദേശീയ പാതയില്‍ നിര്‍മിച്ച കാത്തിരിപ്പു കേന്ദ്രങ്ങല്‍ യാത്രക്കാര്‍ ഉപേക്ഷിക്കുന്നു. അശാസ്ത്രീയമായ രീതിയില്‍ നിര്‍മിച്ച കാത്തിരിപ്പു കേന്ദ്രങ്ങളാണ് മിക്കയിടത്തും യാത്രക്കാര്‍ ഉപയോഗിക്കാതെ നോക്കുകുത്തികളാവുന്നത്. പാലക്കാട് കോയമ്പത്തൂര്‍ ദേശീയ പാതയില്‍ വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെയുള്ള ഭാഗത്ത് ദേശീയ പാത അതോറിറ്റി നിര്‍മിച്ച് നിരവധി കാത്തിരിപ്പുകേന്ദ്രങ്ങളാണ് ആര്‍ക്കും വേണ്ടാത്ത സ്ഥിതിയാവുന്നത്.
ബസ് സ്റ്റോപ്പില്‍ നിന്നും മാറി സ്ഥാപിച്ച കാത്തിരിപ്പുകേന്ദ്രം മൂലം പലരും മിക്ക കാത്തിരിപ്പു കേന്ദ്രങ്ങളും ഉപയോഗിക്കുന്നില്ല. കൂട്ടുപാതയില്‍ ബസുകള്‍ നിര്‍ത്തുന്നത് പൊള്ളാച്ചി റോഡു തിരിയുന്നിടത്താണെങ്കിലും കാത്തിരിപ്പു കേന്ദ്രം 200 മീറ്റര്‍ മാറിയാണ്. ഇതുമൂലം ബസ് നിര്‍ത്തുന്നിടത്ത് യാത്രക്കാര്‍ വെയിലും മഴയും കൊള്ളേണ്ട സ്ഥിതിയാണ്. എന്നാല്‍ കാത്തിരിപ്പുകേന്ദ്രത്തിനു മുന്നിലേക്ക് ബസ് സ്റ്റോപ്പ് മാറ്റേണ്ടതിനെപ്പറ്റി ആരും ചിന്തിച്ചിട്ടില്ല. കഞ്ചിക്കോട് മുതല്‍ വാളയാര്‍ വരെയുള്ള ഭാഗത്തും ഇതുതന്നെയാണ് സ്ഥിതി. മിക്കയിടത്തും കാത്തിരിപ്പു കേന്ദ്രങ്ങള്‍ ഉള്ളിടത്തുനിന്നും അല്‍പം മാറിയാണ് ബസുകള്‍ നിര്‍ത്തുന്നത്.
ചന്ദ്രനഗര്‍, കാടാങ്കോട് റോഡില്‍ മുണ്ടക്കോടിനു സമീപം സ്ഥാപിച്ച കാത്തിരിപ്പു കേന്ദ്രം ആര്‍ക്കും വേണ്ടാത്ത സ്ഥിതിയാണ്. നേരത്തെ കാത്തിരിപ്പു കേന്ദ്രങ്ങള്‍ ഇല്ലാതിരുന്ന ഭാഗങ്ങളിലെല്ലാം ദേശീയ പാതാ നവീകരണത്തോടെ കാത്തിരിപ്പു കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കയിടത്തും അശാസ്ത്രിയതയാണ്. യാത്രക്കാര്‍ ഇവയെ ഉപേക്ഷിക്കപ്പെടാന്‍ കാരണമാവുന്നത്. ഇതുമൂലം ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ക്ക് വെയിലും മഴയും കൊള്ളുവാന്‍ വേണ്ടി ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച് കാത്തിരിപ്പുകേന്ദ്രങ്ങള്‍ ഉപയോഗശൂന്യമാവുകയാണ്.
കാത്തിരിപ്പു കേന്ദ്രങ്ങള്‍ യാത്രക്കാര്‍ കൈവെടിഞ്ഞതോടെ നായ്ക്കളും നാല്‍ക്കാലികളും കൈയടക്കി. മാത്രമല്ല സന്ധ്യാ മയങ്ങിയാല്‍ മദ്യപര്‍ക്ക് സൗകര്യമാവുകയുമാണ്. വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെയുള്ള ഭാഗത്തെ കാത്തിരിപ്പു കേന്ദ്രങ്ങള്‍ ജനങ്ങള്‍ക്ക ഉപകാരമാകത്തക്ക വിധത്തിലാക്കി കാത്തിരിപ്പുകേന്ദ്രങ്ങള്‍ക്കു സമീപം ബസുകള്‍ നിര്‍ത്തുന്നതിന് നടപടികള്‍ ബന്ധപ്പെട്ടവര്‍ കൈകൊള്ളണമെന്നതാണ് ജനകീയാവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിംഗസമത്വം ഉറപ്പാക്കാൻ ഏക സിവിൽ കോഡ്; മുസ്‌ലിം സ്വത്തവകാശ ഹരജിയിൽ സുപ്രിം കോടതിയുടെ നിർണ്ണായക നിരീക്ഷണം

National
  •  3 minutes ago
No Image

ആശുപത്രികളുടെ സേവനം മുടങ്ങില്ലെന്ന് ഉറപ്പാക്കണം; നഴ്‌സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

Kerala
  •  7 minutes ago
No Image

സഞ്ജുവടക്കമുള്ള താരങ്ങൾക്ക് ആറ് കോടി; ലോകം കീഴടക്കിയ ഇന്ത്യക്ക് ബിസിസിഐയുടെ വമ്പൻ സമ്മാനം

Cricket
  •  11 minutes ago
No Image

In - Depth: ആൾക്കൂട്ട അക്രമങ്ങൾക്ക് പിന്നിലെ ഹിന്ദുത്വ അജണ്ട: ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതിഷേധം പോലും ശക്തമാക്കാൻ കഴിയാതെ രാജ്യം മാറിയത് ഇങ്ങനെ

National
  •  13 minutes ago
No Image

മരണശേഷവും ഫോണിൽ ഭീഷണി സന്ദേശങ്ങൾ; ആര്യനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ വേരുകൾ തേടി സൈബർ സെൽ

Kerala
  •  28 minutes ago
No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  36 minutes ago
No Image

അനധികൃത പിരിവ്; കഴിഞ്ഞ വര്‍ഷം ഒമാനില്‍ 67 കേസുകള്‍ കണ്ടെത്തി

oman
  •  an hour ago
No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  an hour ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  an hour ago
No Image

സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട; സുധാകരന് കെപിസിസിയുടെ പരസ്യശാസന

Kerala
  •  an hour ago