ഐ.എസ് കമാന്‍ഡര്‍ ഉമര്‍ അല്ശിഷ്ഹാനി കൊല്ലപ്പെട്ടു
ബഗ്ദാദ്: ഭീകര സംഘടനയായ ഐ.എസിന്റെ ഇറാഖിലെ സൈനിക കമാന്‍ഡറായ ഉമര്‍ അല്ശിഷ്ഹാനി കൊല്ലപ്പെട്ടു. ഐ.എസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടട്. ഇറാഖിലെ മൊസൂളില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഉമര്‍ കൊല്ലപ്പെട്ടത്. ഐ.എസിനു വേണ്ടി വാര്‍ത്തകള്‍ പുറത്തുവിടുന്ന അമാക് വെബ്സൈറ്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇറാഖില്‍ ഐ.എസ് അധീനതയിലുള്ള ഏകപ്രദേശമായ മൊസൂളിലേക്ക് ഇറാഖി സൈന്യം മുന്നേറിക്കൊണ്ടിരിക്കവേയാണ് ഏറ്റുമുട്ടലില്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടത്. ഉമര്‍ അല്ശിഷ്ഹാനി കൊല്ലപ്പെട്ടുവെന്നത് വലിയ വാര്‍ത്തയാണെന്നു വാഷിങ്ടണ്‍ ഡി.സി പ്രതികരിച്ചു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഉമര്‍ ശിഷ്ഹാനി കൊല്ലപ്പെട്ടുവെന്നു യു.എസ് സൈന്യം വെളിപ്പെടുത്തിയിരുന്നു. ഐ.എസിന്റെ ശക്തനായ നേതാവാണ് കൊല്ലപ്പെട്ടത്. ഭീകരര്‍ക്ക് ഇതു വലിയ ആഘാതമാണെന്നും റിപ്പോര്‍ട്ടുണ്ട്. ജോര്‍ജിയന്‍ ബന്ധമുള്ള ഉമര്‍ ശിഷ്ഹാനിയുടെ യഥാര്‍ഥ പേര് തര്‍ഖാന്‍ ബത്രാശ്വിലി എന്നാണ്. നേരത്തെ ചെച്നിയന്‍ വിമതര്‍ക്കു വേണ്ടി റഷ്യന്‍ സൈന്യത്തിനെതിരേ പോരാടിയിട്ടുണ്ട്. ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ സൈനിക ഉപദേശകനാണ് ഉമര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."