അധ്യാപികയ്ക്ക് സ്ഥലമാറ്റം: കെ.പി.എസ്.ടി.എ മാര്‍ച്ച് നടത്തി
കണ്ണൂര്‍: കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയായി ജോലി ചെയ്തിരുന്ന പി.വി സുമംഗലയെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ഡി.ഡി.ഇ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി രാജന് ഉദ്ഘാടനം ചെയ്തു. അധ്യാപികയെ സ്ഥലംമാറ്റിയതിന്റെ യഥാര്‍ഥ കാരണം അധികൃതര്‍ വ്യക്തമാക്കണം.
ആയിരക്കണക്കിനു അധ്യാപകരുടെ നിയമനം നേടിക്കെടുക്കാന് ജാഗ്രത കാണിക്കാത്ത അധികൃതര്‍ ആര്‍ക്ക് വേണ്ടിയാണ് റോക്കറ്റിലും വേഗത്തില്‍ അധ്യാപകയെ സ്ഥലം മാറ്റിയതെന്നും അദ്ദേഹം ചോദിച്ചു. രക്ഷിതാക്കളുടെ പരാതിപ്രകാരമാണ് നടപടി സ്വീകരിച്ചതെന്നാണ് ഡി.ഡിയുടെ വിശദീകരണം.
പരാതി ഉണ്ടെങ്കില്‍ പ്രസ്തുത അധ്യാപികയുടെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായി നടപടി കൈ കൊണ്ടതിനെതിരെ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും മനുഷ്യവകാശ കമ്മീഷനും പരാതി നല്‍കാനും കെ.പി.എസ്.ടി.എ തീരുമാനിച്ചു.ജില്ലാ പ്രസിഡന്റ് കെ. രമേഷന് അധ്യക്ഷനായി. വി. മണികണ്ഠന്, കെ. സുനില്‍ കുമാര്‍, ടി.ഒ വേണുഗോപാല്‍, എം.കെ അരുണ, പി.പി സത്യവതി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."