എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും. കൈറ്റ് ഉള്‍പ്പെടെയുളള സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനാകും.
www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോര്‍ട്ടല്‍ വഴിയും 'സഫലം 2020' എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ കൈറ്റ്, സംവിധാനം ഒരുക്കിയിട്ടുണ്ട്. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ വിദ്യാഭ്യാസ ജില്ല റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും 'റിസള്‍ട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും.
ഫലം അറിയാന്‍ ഈ ലിങ്കുകളില്‍ കിക്ക് ചെയ്യാം
- http:keralapareekshabhavan.in
- https:sslcexam.kerala.gov.in
- http:results.itschool.gov.in
- www.prd.kerala.gov.in
- www.result.kite.kerala.gov.in
കൊവിഡിനെ തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്. കൊവിഡ് വ്യാപനഭീതിയെ തുടര്‍ന്നുള്ള ലോക്ക് ഡൌണില്‍ നിര്‍ത്തിവെച്ച എസ്എസ്എല്‍സി പ്ലസ് ടൂ പരീക്ഷകള്‍ മെയ് 26 മുതലാണ് പുനരാരംഭിച്ചത്. മെയ് 30ന് പരീക്ഷകള്‍ അവസാനിച്ചു. മെയ് 30ന് ശേഷമാണ് സംസ്ഥാനത്ത് മൂല്യനിര്‍ണയം ആരംഭിച്ചത്.
പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ജൂലൈയില്‍ തന്നെ പ്ലസ് വണ്‍, ബിരുദ പ്രവേശന നടപടികള്‍ തുടങ്ങാനാണ് സര്‍ക്കാരിന്റെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."