HOME
DETAILS

യുഎസില്‍ ഇന്ത്യക്കാരുടെ കണ്ണീരായി ശരത്; വെടിയേറ്റത് അക്രമിയെ കണ്ട് ഓടുന്നതിനിടെ

  
backup
July 08, 2018 | 7:08 AM

everyone-ducked-sharath-ran-scenes-of-panic-as-indian-was-shot-in-us

കന്‍സസ് സിറ്റി: അമേരിക്കയില്‍ ഇന്ത്യക്കാരന്‍ വിദ്യാര്‍ഥി ജോലിചെയ്യുന്ന ഹോട്ടലില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ കൊലപാതകിയെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ച് കാന്‍സസ് സിറ്റി പൊലിസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് പുറത്തുവിട്ടു.

 

[caption id="attachment_570944" align="alignleft" width="530"] ഇയാളാണ് ശരതിനെ വെടിവച്ചത്.[/caption]

കഴിഞ്ഞ ദിവസം വൈകീട്ട് ഏഴുമണിയോടെയാണ് ഇന്ത്യക്കാരെയൊന്നാകെ ദുഖത്തിലാഴ്ത്തിയ സംഭവം അരങ്ങേറിയത്. തെലങ്കാന സ്വദേശി ശരത് കൊപ്പുവാണ് ഹോട്ടലില്‍ കവര്‍ച്ചാ ശ്രമത്തിനിടെ അക്രമിയുടെ വെടിയേറ്റ് മരിച്ചത്. ഹോട്ടലില്‍ പണം ആവശ്യപ്പെട്ട് എത്തിയ അക്രമിയെകണ്ടതും ജോലിക്കാരെല്ലാം നിലത്തു കിടന്നു. എന്നാല്‍ ശരത് ഹോട്ടലിന്റെ പിന്‍ഭാഗത്തേക്ക് ഓടി. ഇതിനിടെ അക്രമി വെടിവയ്ക്കുകയായിരുന്നു. ശരത്തിന്റെ പുറംഭാഗത്താണ് വെടിയുണ്ട തുളച്ചുകയറിയത്. ഉടന്‍ ശരതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

[caption id="attachment_570943" align="alignleft" width="526"] ശരത് ജോലിചെയ്തിരുന്ന ഹോട്ടല്‍[/caption]

മിസൗറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണ് ശരത്. സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പഠനത്തോടൊപ്പം ജോലിചെയ്യുന്നവരാണ്. ശരത് ഹോട്ടലിലെ മികച്ച ജോലിക്കാരനായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. തമാശ പറഞ്ഞും മറ്റുള്ളവരെ സഹായിച്ചും ശരത്ത് കുറഞ്ഞ കാലംകൊണ്ട് സഹപ്രവര്‍ത്തകരുടെ ഇഷ്ടക്കാരനായി.

തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് ശരത്തിന്റെ വീട്. ഉപരിപഠനത്തിനായാണ് അമേരിക്കയില്‍ എത്തിയത്. കംപ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ഡിഗ്രിഎടുത്ത ശരത് ഹൈദരാബാദില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു. ഈ ജോലി ഉപേക്ഷിച്ചാണ് ഈ വര്‍ഷം ആദ്യം അമേരിക്കയില്‍ ഉപരിപഠനത്തിനായി എത്തിയത്.



 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണശേഷവും ഫോണിൽ ഭീഷണി സന്ദേശങ്ങൾ; ആര്യനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ വേരുകൾ തേടി സൈബർ സെൽ

Kerala
  •  10 minutes ago
No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  17 minutes ago
No Image

അനധികൃത പിരിവ്; കഴിഞ്ഞ വര്‍ഷം ഒമാനില്‍ 67 കേസുകള്‍ കണ്ടെത്തി

oman
  •  28 minutes ago
No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  33 minutes ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  41 minutes ago
No Image

സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട; സുധാകരന് കെപിസിസിയുടെ പരസ്യശാസന

Kerala
  •  an hour ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണ നീക്കം തകർത്തു; ആറ് ഡ്രോണുകൾ വെടിവച്ചിട്ട് കുവൈത്ത് നാഷണൽ ഗാർഡ്

Kuwait
  •  an hour ago
No Image

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി  നല്‍കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം

Kerala
  •  an hour ago
No Image

ഗണേഷിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി; ഇരയ്ക്കൊപ്പമെന്ന വാദം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Kerala
  •  an hour ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ സഹോദരന്‍ കോടതിയില്‍ മൊഴി മാറ്റി

Kerala
  •  an hour ago