സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രവണതകള്‍ ദൗര്‍ഭാഗ്യകരം: മുനവ്വറലി തങ്ങള്‍
മണ്ണാര്‍ക്കാട്: സമൂഹ മാധ്യമങ്ങള്‍ മാറ്റി നിര്‍ത്താനാവാത്ത സ്വാധീന ശക്തിയായി മനുഷ്യ മനസുകളില്‍ ഇടപെട്ടു കൊണ്ടിരിക്കുകയാണെന്ന് മുസ് ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
വാര്‍ത്തകളും സംഭവ വികാസങ്ങളും യഥാസമയം അറിയിക്കുന്നതോടൊപ്പം സാമൂഹിക ഇടപെടലുകള്‍ നടത്തുന്നതിലും സോഷ്യല്‍ മീഡിയകള്‍ വലിയ പങ്ക് വഹിക്കുന്നു. അതേ സമയം വ്യക്തിഹത്യകള്‍ക്കും അസത്യ പ്രചരണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച് നല്ലവശങ്ങളേക്കാള്‍ ദൂഷ്യവശങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന പ്രവണത നവമാധ്യമങ്ങളില്‍ കൂടിവരുകയാണ്. ഇത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
നെല്ലിപ്പുഴ ഹില്‍വ്യൂ ടവറില്‍ മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ നെല്ലറ ലൈവിന്റെ ലോഞ്ചിങ്ങ് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.മുസ് ലിം ലീഗിന്റെ ചരിത്രവും വര്‍ത്തമാനവും അറിയാനും സംഘടനാ പരിപാടികള്‍ തത്സമയം വീക്ഷിക്കാനും മുഖപുസ്തകത്തിലെ ഈ പേജിലൂടെ ഇനി സാധ്യമാവും.
മുസ്ലിംലീഗ് സംസ്ഥാനസെക്രട്ടറിഎന്‍.ഷംസുദ്ദീന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുല്ല അധ്യക്ഷനായി. സെക്രട്ടറിമാരായ ടി.എ.സിദ്ദീഖ്,കല്ലടി അബൂബക്കര്‍,റഷീദ് ആലായന്‍,മണ്ഡലം പ്രസിഡണ്ട് ടി.എ. സലാം,ഹമീദ് കൊമ്പത്ത്,ഹുസൈന്‍ കളത്തില്‍,റഷീദ് മുത്തനില്‍,എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഷമീര്‍ പഴേരി,യൂത്ത്‌ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ടി. അബ്ദുല്ല,നൗഫല്‍ കളത്തില്‍,ഷെരീഫ് പച്ചീരി,കെ.യു.ഹംസ, ശിബിലി തെങ്കര, സമദ് പൂവ്വക്കോടന്‍ കെ.എച്ച്.ഫഹദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."