കുടുംബശ്രീയുടെ കടന്നുകയറ്റം വിവാഹ ഏജന്റുമാര്‍ പ്രക്ഷോഭത്തിലേക്ക്
കണ്ണൂര്‍: വിവാഹബ്യൂറോ മേഖലയിലേക്ക് കുടുംബശ്രീയുടെ കടന്നുകയറ്റം നിരോധിക്കുക, കേരള സ്‌റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്‍ഡ് ഏജന്റ്‌സ് അസോസിയേഷന്‍ മെംബര്‍മാരുടെ സംരംഭമായി ആരംഭിച്ച വിവാഹബ്യൂറോയ്ക്കും മാട്രിമോണി വെബ്‌സൈറ്റിനും സര്‍ക്കാര്‍ അംഗീകാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വിവാഹ ഏജന്റുമാരും വിവാഹ ഏജന്‍സികളും പ്രക്ഷോഭത്തിലേക്ക്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്കും തൊഴിലുറപ്പ് മന്ത്രിക്കും തദ്ദേശസ്വയംഭരണ മന്ത്രിക്കും നിവേദനം നല്‍കും. തീരുമാനമായില്ലെങ്കില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ പഞ്ചായത്ത് ഓഫീസുകള്‍ക്കും കളക്ടറേറ്റിനും മുന്നില്‍ ധര്‍ണയടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുടുംബശ്രീ വൈവാഹിക യൂനിറ്റുകള്‍ തുടങ്ങുന്നതോടെ കൂടി ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ തൊഴില്‍ നഷ്ടമാക്കുന്നതിന് ഇടയാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രന്‍, സെക്രട്ടറി കെ.എം രവീന്ദ്രന്‍, ട്രഷറര്‍ മാക്‌സിംഗോര്‍ക്കി, ഷൈലജ സുരേഷ്, ഒ.കെ വല്‍സല പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."