ദേശഭക്തിയെച്ചൊല്ലിയുള്ള ട്വിറ്റര്‍ യുദ്ധത്തില്‍ അനുപം ഖേറിനെ മലര്‍ത്തിയടിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: പ്രമുഖ ബോളിവുഡ് നടന്മാരുടെ മുന്‍കാല ട്വീറ്റുകള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ടെങ്കിലും അന്ന് സ്വീകരിച്ച നിലപാടല്ല ബി.ജെ.പി സര്‍ക്കാരിനെതിരെ അവരിപ്പോള്‍ സ്വീകരിക്കുന്നത്. പല വിഷയങ്ങളിലും യു.പി.എ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നവര്‍ ഇന്നിപ്പോള്‍ മൗനം പാലിക്കുന്നു. ഇതിനെതിരെ പല കോണില്‍ നിന്നും വിമര്‍ശനം ഉയരുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ചെയ്ത ട്വീറ്റ് ബോളിവുഡ് നടന്‍ അനുപം ഖേറിനെ ഉന്നംവച്ചായിരുന്നു.
അനുപം ഖേര്‍ 2012 ല്‍ ചെയ്ത ഒരു ട്വീറ്റ് ഇക്കഴിഞ്ഞ ദിവസം തരൂര്‍ റീട്വീറ്റ് ചെയ്തിരുന്നു. എഡ്വേര്‍ഡ് ആബിയുടെ ഒരു ക്വോട്ടായിരുന്നു അനുപം ഖേറിന്റെ ട്വീറ്റ്.
'ഒരു രാജ്യസ്‌നേഹി എപ്പോഴും രാജ്യത്തെ അതിന്റെ സര്‍ക്കാരില്‍ നിന്ന് പ്രതിരോധിക്കാന്‍ സന്നദ്ധമായിരിക്കണം'- എന്നാണത്.
'ദേശസ്‌നേഹം എന്നത് രാജ്യത്തെ എപ്പൊഴും സ്‌നേഹിക്കുകയും ഗവണ്‍മന്റ് അര്‍ഹിക്കുമ്പോള്‍ മാത്രം പിന്തുണയ്ക്കുന്നതുമാണ്'- എന്ന മാര്‍ക്ക് ട്വെയിന്റെ ക്വോട്ടും ചേര്‍ത്ത് അനുപം ഖേറിനോട് യോജിക്കുന്നു എന്ന് പറഞ്ഞായിരുന്നു തരൂരിന്റെ റീ ട്വീറ്റ്.
Thanks @AnupamPKher. Agree with you totally here. “Patriotism is supporting your country all the time, and your government when it deserves it.” (~Mark Twain) https://t.co/WsSAYvFDSO
— Shashi Tharoor (@ShashiTharoor) June 28, 2020
ഇന്നത്തെ സാഹചര്യത്തില്‍ അന്ന് പെട്രോള്‍ വിലയുടെ കാര്യത്തിലടക്കം പ്രതികരിച്ചിരുന്ന അനുപം ഖേറിനു ശരിക്കും കൊള്ളുന്ന രീതിയിലായിരുന്നു ശശി തരൂരിന്റെ റീ ട്വീറ്റ്. എന്നാല്‍ അനുപം ഖേര്‍ ഇതിന് മറുപടിയെഴുതി. 2012 ലെ ട്വീറ്റിന് ഇപ്പോള്‍ മറുപടി എഴുതുന്നത് 'തൊഴിലില്ലായ്മയുടെ തെളിവ് മാത്രമല്ല എത്രത്തോളം തരം താഴാം' എന്നതിന്റെ തെളിവുകൂടിയാണെന്ന്.
प्रिय @ShashiTharoor! आपने मेरे 2012 के ट्वीट को ढूंढकर निकाला, आज उस पर टिप्पणी की। ये न केवल आपकी बेरोज़गारी और दिमाग़ी कंगाली का प्रमाण है।बल्कि आप इंसानी तौर पर कितना गिर चुके हैं इसका भी सबूत है।मेरा ये ट्वीट जिन लोगों के लिए था वह आज भी भ्रष्टाचार का प्रतीक हैं।You Know It. pic.twitter.com/IUaD9vVPwM
— Anupam Kher (@AnupamPKher) June 28, 2020
ഇതിനു ക്ലാസിക് മറുപടിയുമായി ശശി തരൂര്‍ രംഗത്തെത്തി. '2012 നെ ക്വോട്ട് ചെയ്ത എന്റെ ട്വീറ്റ് തരം താഴലാണെങ്കില്‍ 1962 നെയും 75 നെയും 84 നെയും മാത്രം ക്വോട്ട് ചെയ്യുന്ന ഒരു സര്‍ക്കാരിനെക്കുറിച്ച് എന്ത് പറയുന്നു'- ഇതാണ് ശശി തരൂരിന്റെ ഒടുവിലത്തെ ട്വീറ്റ്.
प्रिय @ShashiTharoor! आपने मेरे 2012 के ट्वीट को ढूंढकर निकाला, आज उस पर टिप्पणी की। ये न केवल आपकी बेरोज़गारी और दिमाग़ी कंगाली का प्रमाण है।बल्कि आप इंसानी तौर पर कितना गिर चुके हैं इसका भी सबूत है।मेरा ये ट्वीट जिन लोगों के लिए था वह आज भी भ्रष्टाचार का प्रतीक हैं।You Know It. pic.twitter.com/IUaD9vVPwM
— Anupam Kher (@AnupamPKher) June 28, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."