HOME
DETAILS

ഖത്തര്‍ സംഘത്തോടൊപ്പം ഇറാഖില്‍ തട്ടിക്കൊണ്ടുപോയവരില്‍ ഉള്‍പ്പെട്ട രണ്ട് സഊദി പൗരന്മാരും രാജ്യത്തു തിരിച്ചെത്തി.

  
backup
April 22, 2017 | 1:23 PM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%87%e0%b4%b1

റിയാദ്:ഒരു വര്‍ഷം മുമ്പ് ഇറാഖില്‍ സായുധസംഘം തട്ടിക്കൊണ്ടുപോയി കഴിഞ്ഞ ദിവസം വിട്ടയച്ച 26 ഖത്തരികളുടെ കൂട്ടത്തില്‍ രണ്ടു സഊദി പൗരന്മാരെയും വിട്ടയച്ചു. ഖത്തര്‍ സംഘത്തോടൊപ്പം വിട്ടയയ്ക്കപ്പെട്ട ഇവര്‍ സഊദിയില്‍ എത്തിച്ചേര്‍ന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. സംഘത്തോടൊപ്പം ഉള്‍പ്പെട്ടിരുന്ന സഊദി പൗരന്മാരായ സലിം അബ്ദുല്‍ ഹാദി അല്‍ മരി, മുഹമ്മദ് അബ്ദുല്ല അല്‍ മരി എന്നിവരാണ് സഊദിയില്‍ തിരിച്ചെത്തിയത്. ഖത്തര്‍ സംഘത്തോടൊപ്പം തട്ടിക്കൊണ്ടുപോയ ഇവരെ കണ്ടെത്തുന്നതിനും സ്വദേശങ്ങളിലേക്ക് അയക്കുന്നതിനും നേതൃത്വം നല്‍കിയ ഇറാഖ് ഗവണ്‍മെന്റിനെയും പ്രധാനമന്ത്രി ഡോ: ഹൈദര്‍ അബാദിയെയും സഊദി അറേബ്യ പ്രശംസിച്ചു.

[caption id="attachment_305878" align="alignnone" width="620"]മോചിപ്പിച്ച സഊദികളെ സ്വീകരിച്ചു കൊണ്ട് വരുന്നു                    മോചിപ്പിച്ച സഊദികളെ സ്വീകരിച്ചു കൊണ്ട് വരുന്നു[/caption]


പതിനാറു മാസം മുമ്പ് 2015 ഡിസംബറിലാണ് സഊദി-ഇറാഖ് അതിര്‍ത്തിക്കു സമീപം ഇറാഖ് പ്രദേശത്തു നായാട്ട് യാത്രക്കിടെ ഖത്തരികളെയും അതിലുള്‍പ്പെട്ട സഊദികളെയും സായുധ സംഘം തട്ടിക്കൊണ്ടുപോയത്. ഇവരുടെ മോചന ചര്‍ച്ചകള്‍ക്ക് ഖത്തര്‍ സംഘം ദിവസങ്ങള്‍ക്കു മുമ്പ് ബഗ്ദാദിലെത്തിയിരുന്നു. ബന്ദികളുടെ മോചനത്തിന് ഖത്തര്‍ 100 കോടി ഡോളര്‍ കൈമാറിയതായി റിപ്പോര്‍ട്ടുണ്ട്. സംഘത്തില്‍ ഉള്‍പ്പെട്ട ഖത്തര്‍ രാജകുടുംബാംഗത്തെയും ഒരു പാകിസ്താനിയെയും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ റാഞ്ചികള്‍ വിട്ടയച്ചിരുന്നു. ഇറാഖ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ലൈസന്‍സോടെയാണ് സംഘം നായാട്ടിന് ഇറാഖില്‍ പ്രവേശിച്ചിരുന്നത്. ബന്ദികളുടെ മോചനത്തിന് ഖത്തര്‍ ഇറാഖിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവും ബുംറയുമല്ല! മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹൻ അവനാണ്: അശ്വിൻ

Cricket
  •  5 minutes ago
No Image

നിരുപാധികമായി കീഴടങ്ങണം, മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ല; ഇറാൻ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാതെ ട്രംപ്

International
  •  11 minutes ago
No Image

എയര്‍ അറേബ്യ പരിമിതമായ സര്‍വിസുകള്‍ പുനരാരംഭിച്ചു; യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍

uae
  •  25 minutes ago
No Image

രാജ്യസുരക്ഷയും ഐക്യവും ഊന്നിപ്പറഞ്ഞ് യു.എ.ഇയില്‍ വെള്ളിയാഴ്ച ഖുതുബകള്‍

uae
  •  27 minutes ago
No Image

വ്യോമപാത ഭാഗികമായി തുറന്നു; സര്‍വിസുകള്‍ പുനഃസ്ഥാപിച്ച് എമിറേറ്റ്‌സ്

uae
  •  an hour ago
No Image

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടകയും, ആന്ധ്രയും

National
  •  an hour ago
No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  an hour ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  2 hours ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  2 hours ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  2 hours ago