രമ്യ ഹരിദാസിന് നെയ്ത്ത് ഗ്രാമത്തില്‍ കസവുസാരി നല്‍കി സ്വീകരണം
ചിററൂര്‍: യു.ഡി.എഫ്.ആലത്തൂര്‍ ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥിയുടെ പര്യടന പരിപാടി പെരുവെമ്പ് മണ്ഡലത്തിലെ മന്ദത്തുകാവില്‍ തുടങ്ങി. മുതിര്‍ന്നവര്‍ അനുഗ്രഹം നല്‍കിയും യുവാക്കള്‍ സെല്‍ഫിയെടുത്തും കുട്ടികള്‍ പൂവും പൊന്നാടയും നല്‍കിയും സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. പലയിടങ്ങളിലും തമിഴ് ആചാരപ്രകാരം ആരതിയുഴിഞ്ഞുമാണ് സ്വീകരിച്ചത്. കല്ലന്‍ചിറ നെയ്ത്തുഗ്രാമത്തിലെ അമ്മമാര്‍ ത്രിവര്‍ണ കസവ് സാരി നല്‍കിയാണ് വരവേറ്റത്. പെരുവെമ്പ്, തത്തമംഗലം, പെരുമാട്ടി, പട്ടഞ്ചേരി, ചിറ്റൂര്‍ മണ്ഡലങ്ങളിലായി 33 കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തിനു ശേഷം ചിറ്റൂര്‍ മണ്ഡലത്തിലെ സൗപര്‍ണ്ണിക ഓഡിറ്റോറിയത്തില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ അനില്‍ അക്കര എം.എല്‍.എ., മുന്‍ എം.എല്‍.എ.കെ.അച്യുതന്‍, ആലത്തൂര്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ്.ഹംസ, ചിറ്റൂര്‍ നിയോജക മണ്ഡലം,ഹ്വരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ.മധു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെബി മാത്തര്‍,ജവഹര്‍ ബാലജനവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹീം, കെ.സി.പ്രീത്, ചാണ്ടി ഉമ്മന്‍, സജേഷ് ചന്ദ്രന്‍, പാളയം പ്രദീപ്,കെ.മോഹനന്‍, എം.രാജ്കുമാര്‍, ശ്രീജിത് തത്തമംഗലം, ശ്രീനാഥ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."