സെയ്ദ് അലി ഷാ ഗിലാനി ഹുറിയത്ത് കോണ്‍ഫറന്‍സില്‍ നിന്ന് രാജിവച്ചു
ശ്രീനഗര്‍: കശ്മീരിലെ വിഘടനവാദി നേതാവ് സെയ്ദ് അലി ഷാ ഗിലാനി ഹുറിയത്ത് കോണ്‍ഫറന്‍സില്‍ നിന്നു രാജിവെച്ചു. 27 വര്‍ഷത്തെ പ്രവര്‍ത്തനത്തിനു ശേഷമാണ് മുതിര്‍ന്ന നേതാവ് ഹുറിയത്ത് കോണ്‍ഫറന്‍സില്‍ നിന്നു രാജിവയ്ക്കുന്നത്.
1993 മുതല്‍ ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ ഭാഗമായിരുന്ന ഗിലാനി 2003 ല്‍ ആജീവാനന്ത ചെയര്‍മാനായി നിയമിതനായിരുന്നു. രാജിവയ്ക്കാനുള്ള കാരണത്തെക്കുറിച്ച് ഗിലാനി വ്യക്തത നല്‍കിയിട്ടില്ല. ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഹുറിയത്ത് കോണ്‍ഫറന്‍സില്‍ നിന്നു സ്വയം വിട്ട് നില്‍ക്കുന്നെന്നാണ് അദ്ദേഹം പറയുന്നത്.
രാജി സംബന്ധിച്ച് ഹുറിയത്ത് കോണ്‍ഫറന്‍സിലെ ഘടകങ്ങള്‍ക്ക് വിശദമായ ഒരു കത്ത് അയച്ചിട്ടുണ്ടെന്നും ഹുറിയത്തിന്റെ നിലവിലെ കാഴ്ചപ്പാടുകള്‍ പരിഗണിച്ച് താന്‍ അതില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കുകയാണെന്നും ഗിലാനി പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി അസുഖ ബാധിതനാണ് ഗിലാനി. ചികിത്സയിലാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."