ദുബ തുറമുഖത്തുനിന്നു നാലു മില്യണിലധികം മയക്കുമരുന്നു ഗുളികകള്‍ പിടികൂടി
റിയാദ്: സഊദിയില്‍ കസ്റ്റംസ് വിഭാഗം നടത്തിയ നീക്കത്തില്‍ രാജ്യത്തിനകത്തേക്കു കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി.
വടക്കുപടിഞ്ഞാറ് തുറമുഖമായ ദുബ തുറമുഖം വഴി കടത്തിക്കൊണ്ടു വരാന്‍ ശ്രമിച്ച മയക്കുമരുന്നു ഗുളികകളാണ് അധികൃതര്‍ പിടികൂടിയത്.
വിവിധ കപ്പല്‍ ട്രക്കുകളില്‍ കടത്തുകയായിരുന്ന മയക്കുമരുന്നു ഗുളികകളാണ് പിടികൂടിയതെന്ന് ദുബ തുറമുഖ കസ്റ്റംസ് ഡയറക്റ്റര്‍ അലി അല്‍ ഉതുവി സഊദി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഉള്ളിച്ചാകുകള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന നിലയില്‍ ഒരു മില്യണ്‍ മയക്കു മരുന്ന് ഗുളികകളും, മരത്തടികൊണ്ടുള്ള ബോര്‍ഡുകള്‍ കടത്തുകയായിരുന്ന മറ്റൊരു കപ്പലില്‍ നിന്നും 1.3 മില്യണ്‍ ഗുളികകളും മാര്‍ബിള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന മെഷീനുകള്‍ കൊണ്ടുവരുന്ന കണ്ടെയ്‌നര്‍ നിറച്ച കപ്പലില്‍നിന്നും 600,000 മയക്കു മരുന്ന് ഗുളികകളും മയക്കു മരുന്ന് ഇനത്തില്‍പ്പെട്ട 18,000 ട്രമഡോള്‍ ഗുളികളുമാണ് പിടികൂടിയത്.
തുറമുഖത്തുള്ള എക്‌സ്‌റേ സംവിധാനങ്ങളെ കബളിപ്പിക്കും വിധം അതിവിദഗ്ധമായാണ് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചതെന്ന് അലി അല്‍ ഉതുവി പറഞ്ഞു. പിടിച്ചെടുത്ത മയക്കു മരുന്നുകള്‍ നശിപ്പിക്കുന്നതിയായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. സംഭവത്തില്‍ ഉള്‍പ്പെട്ട ആളുകളെ കുറിച്ച് അധികൃതര്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."