HOME
DETAILS

ഉംറക്കും ത്വവാഫിനുമായി മക്കയിലെ ഹറം പള്ളി തുറന്ന് കൊടുക്കുന്നതിന് പദ്ധതികൾ; ഹറം ശേഷിയുടെ നാൽപത് ശതമാനം പ്രവേശനം നൽകാനുള്ള പഠനവുമായി ഹറം കാര്യ ഏജൻസി  

  
backup
June 29 2020 | 09:06 AM

haram-agency-working-out-crowd-control-plan
 
    മക്ക: വിശുദ്ധ ഉംറ കർമ്മങ്ങൾക്കും ത്വവാഫിനുമായി വിശുദ്ധ ഹറം ഭാഗികമായി തുറന്ന് കൊടുക്കുന്നതിനെ കുറിച്ചുള്ള പഠനം പുരോഗമിക്കുന്നു. തിരക്ക് നിയന്ത്രിച്ച് ഹറം പള്ളിയുടെ ശേഷിയുടെ നാൽപത് ശതമാനം വിശ്വാസികളെ അനുവദിക്കുന്ന തരത്തിലുള്ള പഠനങ്ങളാണ് നടക്കുന്നത്. സഊദി മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾക്കും പ്രതിരോധ പ്രോട്ടോക്കോളുകൾക്കും അനുസൃതമായി മസ്ജിദുൽ ഹറം വകുപ്പ് ജനറൽ സേഫ്റ്റി, സെക്യൂരിറ്റി, ക്രൗഡ് മാനേജ്മെൻറ് എന്നീ വകുപ്പുകൾ പ്രതിനിധീകരിക്കുന്ന സംഘമാണ് ഇതിനുള്ള ബൃഹത്തായ പദ്ധതികൾ തയ്യാറാക്കുന്നത്. പദ്ധതികൾക്ക് അംഗീകാരം ലഭിച്ചാൽ കർശന നിയന്ത്രണങ്ങളോടെ ഇത് നടപ്പാക്കുമെന്നും വാർത്തകൾ പറയുന്നു. മത്വാഫിലേക്ക് ഉംറക്കാർക്ക് മാത്രമായിരിക്കും പ്രവേശനം. 
 
     പള്ളിയിൽ പ്രവേശിക്കുന്നതിനു മുമ്പ്  മുൻകൂട്ടി തന്നെ സന്ദർശകരുടെ മൊബൈൽ നമ്പറുകൾ ഉൾപ്പെടെയുള്ള പേര് വിവരങ്ങളുടെ രജിസ്‌ട്രേഷൻ, മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കാൻ പ്രവേശനത്തിനും പുറത്തുകടക്കലിനുമുള്ള വെവ്വേറെ വാതിലുകൾ നിശ്ചയിക്കുന്നതുമെല്ലാം പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ, പ്രവേശനത്തിന് തെർമൽ ക്യാമറ സജ്ജീകരിക്കും. ഉയർന്ന ശരീര താപം ഉള്ളവരെ പ്രവേശിപ്പിക്കാതിരിക്കാനും കൊറോണ ലക്ഷണങ്ങളുള്ളവരെയും 14 ദിവസങ്ങൾക്കുള്ളിൽ വൈറസ് ബാധിതരുമായി ഇടപഴകിയവരെ വിലക്കുന്നതിനും സംവിധാനം ഒരുക്കുന്നുണ്ട്. മാസ്ക്ക് ധരിക്കുന്നത് നിർബന്ധമായും നിരീക്ഷിക്കുകയും ചെയ്യും.
 
    കൈകഴുകൽ, കൈകൾ സാനിറ്റയ്സ് ചെയ്യൽ, പരസ്പരം കൈകൾ നൽകി അഭിവാദ്യം ചെയ്യാതിരിക്കൽ, തുമ്മൽ വന്നാൽ പാലിക്കേണ്ട മര്യാദകൾ  എന്നിവ ഓർമ്മപ്പെടുത്തി വ്യാപകമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. ഹറമിൽ തിരക്ക് ഒഴിവാക്കാൻ 'തവക്കൽനാ' ആപ് വഴി രജിസ്റ്റർ ചെയ്ത് പ്രവേശിക്കുന്നതിനുള്ള പെർമിറ്റ് നേരത്തെ ലഭ്യമാക്കുന്നതിനും പദ്ധതി ഒരുക്കുന്നുണ്ട്. പള്ളിയുടെ താഴെ നിലയും ഒന്നാം നിലയുമായിരിക്കും ഉംറ തീർത്ഥാടകരായ പ്രായമായവർക്കും രണ്ടാം നില പ്രത്യേകം സഹായം ആവശ്യമുള്ളവർക്കും അനുവദിക്കും.  ജനക്കൂട്ട നിയന്ത്രണത്തിനായും സാമൂഹിക അകലം ഉറപ്പാക്കുന്നതിനായും ത്വവാഫിനായി  മൂന്ന് ട്രാക്കുകൾ ഉണ്ടാകുമെന്നും ഒന്നും രണ്ടും നിലകളിൽ രണ്ട് ട്രാക്കുകളായി നിയന്ത്രിക്കുമെന്നും മസ്‌അയുടെ ഒന്നും രണ്ടും നിലകൾ സഅ്‌യ് ചെയ്യാൻ ഉപയോഗപ്പെടുത്തുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 
 
      താഴത്തെ നിലയിൽ സഅ്‌യ്  ചെയ്യുന്നവർ മർവ കവാടം വഴിയും  ഒന്നാം നിലയിലേക്കുള്ളവർ അന്നബി പാലം, അൽ-സഫ വാതിൽ  എന്നിവയിലൂടെ പ്രവേശിച്ചു മർവ പാലം, അൽ-റക്ബ എസ്‌കലേറ്ററുകൾ വഴിയും ആയിരിക്കും പുറത്തിറങ്ങേണ്ടത്.  ഇഹ്‌റാമിൽ ഉള്ളവർക്ക് മത്വാഫിലേക്ക് പ്രവേശിക്കുന്നത് കിംഗ് ഫഹദ് ഗേറ്റ് വഴി ആയിരിക്കും അനുവദിക്കുക. ഇഹ്‌റാമിൽ അല്ലാത്തവർക്ക് ഹറമിൽ പ്രവേശിക്കുന്നതിനായി 89, 94 നമ്പർ വാതിലുകൾ അനുവദിക്കും. ഇവർക്ക് അജിയാദ് വാതിൽ വഴിയായിരിക്കും പുറത്ത് കടക്കാൻ സാധിക്കുക.
 
     തെക്ക് ഭാഗത്ത് നിന്നും പടിഞ്ഞാറു ഭാഗത്ത് നിന്നും വരുന്ന ഇഹ്റാമിൽ അല്ലാത്തവർ അജിയാദ് ഫ്ളൈ ഓവർ വഴിയോ ശുബൈക ഫ്ളൈ ഓവർ വഴിയോ മത്വാഫിൻ്റെ ആദ്യ നിലകളിലാണ് പ്രവേശിക്കേണ്ടത്. അവർക്ക് എസ്കലേറ്ററുകൾ വഴിയും സഫ പാലം വഴിയും പുറത്ത് കടക്കാം. കിംഗ് ഫഹദ് എക്സ്പാൻഷൻ ഏരിയയിലെ മുകളിലെ നിലയിലേക്ക് പ്രവേശിക്കുന്നതിനു കിംഗ് ഫഹദ് സ്റ്റെയർകേസും ശുബൈക എസ്കലേറ്ററും ഉപയോഗിക്കാം. കിംഗ് അബ്ദുല്ല എക്സ്പാൻഷൻ ഏരിയയും വിശ്വാസികൾക്കായി തുറന്ന് കൊടുക്കും. 
 
     മക്കക്കാരല്ലാത്തവർക്കും 'തവക്കൽന' വഴി പെർമിറ്റ് കരസ്ഥമാക്കാത്തവർക്കും തിരക്കൊഴിവാക്കുന്നതിന്റെ ഭാഗമായി രാവിലെ 9 നും വൈകുന്നേരം 8 നും ഇടയിൽ മക്കയിലേക്കുള്ള പ്രവേശനം വിലക്കുന്നതിനും പദ്ധതിയുണ്ട്. ഇതിനായി വിവിധ ഭാഗങ്ങളിൽ പരിശോധനകൾ നടത്തും. ഹറം പരിസരത്തുള്ള ഹോട്ടലുകൾക്ക് തീർഥാടകരെ ഹറമിലേക്ക് കൂടുതൽ വിടാതിരിക്കുന്നതിനുള്ള നിർദ്ദേശം നൽകും. ഹോട്ടലുകളിൽ തന്നെ നമസ്ക്കാര സൗകര്യം ഒരുക്കാനും ആവശ്യപ്പെടും തുടങ്ങിയ നിർദേശങ്ങൾ നടപ്പാക്കിയാണ് പദ്ധതിയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സഊദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം കളക്ട്രേറ്റില്‍ യുവതിയുടെ ആത്മഹത്യാശ്രമം; ദേഹത്ത് പെട്രോളൊഴിച്ചു, പിന്നാലെ കുഴഞ്ഞുവീണു

Kerala
  •  a month ago
No Image

കൊച്ചിയില്‍ കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസിന് തീപിടിച്ചു; ആളപായമില്ല

Kerala
  •  a month ago
No Image

പാര്‍ട്ടിക്കാര്‍ വെറും ഡമ്മികളും നുഴഞ്ഞുകയറുന്ന പറ്റിക്കലുകാര്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുമാവുന്നത് എത്ര വലിയ നിലവാരത്തകര്‍ച്ചയാണ്; വി.ടി ബല്‍റാം

Kerala
  •  a month ago
No Image

സി.പി.എം പ്രവര്‍ത്തകന്‍ അഷ്‌റഫ് വധക്കേസ്; 4 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

100 കോടി കൊടുത്താല്‍ ഒന്നുകില്‍ മുഖ്യമന്ത്രിയാവണം, അല്ലെങ്കില്‍ തിരിച്ച് 200 കോടി കിട്ടണം- തോമസ് കെ തോമസ്

Kerala
  •  a month ago
No Image

'ഇസ്‌റാഈലുമായി യുദ്ധത്തിനില്ല, ആക്രമണങ്ങള്‍ക്ക് തക്കതായ മറുപടി'  ഇറാന്‍ പ്രസിഡന്റ് 

International
  •  a month ago
No Image

സെന്‍സസ് നടപടികള്‍ 2025ല്‍ ആരംഭിക്കും; റിപ്പോര്‍ട്ട് 2026ല്‍

National
  •  a month ago
No Image

ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം; അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു, ഭരണസമിതി യോഗത്തില്‍ ബഹളം

Kerala
  •  a month ago
No Image

വയനാടിന്റെ സ്‌നേഹത്തിന് നന്ദി; പ്രിയങ്കാഗാന്ധി മണ്ഡലത്തില്‍, ഉജ്ജ്വല സ്വീകരണം

Kerala
  •  a month ago
No Image

'നാണം കെട്ടവന്‍, നിങ്ങളെ ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു' നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബന്ദികളുടെ ബന്ധുക്കളുടെ പ്രതിഷേധം

International
  •  a month ago