HOME
DETAILS
MAL
'ഒരു വിദേശിയുടെ മകന് ഒരിക്കലും ദേശസ്നേഹിയാകാന്‍ കഴിയില്ല'- രാഹുല്‍ ഗാന്ധിക്കെതിരെ പ്രജ്ഞാ സിങ്
backup
June 29 2020 | 09:06 AM
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി ബി.ജെ.പി എം.പി പ്രജ്ഞാ സിങ് താക്കൂര്‍. ഒരു വിദേശിയുടെ മകന് ഒരിക്കലും രാജ്യസ്നേഹിയാവാന്‍ കഴിയില്ലെന്ന് പ്രജ്ഞാ സിങ് പറഞ്ഞു. ഒരു വിദേശ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ ജനിച്ച ഒരാള്‍ക്ക് ഒരിക്കലും ഒരു ദേശസ്നേഹിയാകാന്‍ കഴിയില്ല. മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ മണ്ണിന്റെ മകന് മാത്രമേ കഴിയൂവെന്ന് ചാണക്യ പറഞ്ഞിട്ടുണ്ടെന്നും പ്രജ്ഞാ സിങ് പറഞ്ഞു.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെയും മകന്റെയും ദേശസ്നേഹത്തെ പ്രഗ്യ ചോദ്യം ചെയ്തു. രണ്ട് രാജ്യങ്ങളുടെ പൗരത്വമുള്ള ഒരാളില്‍ നിന്ന് ദേശസ്നേഹം പ്രതീക്ഷിക്കാനാവില്ലെന്നും പ്രജ്ഞാ സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."