HOME
DETAILS
MAL
തീരുമാനം അംഗീകരിക്കാത്തവര്‍ മുന്നണിയില്‍ വേണ്ട; ഒടുവില്‍ ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫ് പുറത്താക്കി
backup
June 29 2020 | 09:06 AM
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കടുത്ത തീരുമാനവുമായി യു.ഡി.എഫ്. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കി. ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന് പറഞ്ഞു.
യു.ഡി.എഫില്‍ തുടരാന്‍ ജോസ് കെ മാണി വിഭാഗത്തിന് അര്‍ഹതയില്ലെന്ന് ബെന്നി ബെഹ്നാന് കൂട്ടിച്ചേര്‍ത്തു. ലാഭനഷ്ടമല്ല നോക്കുന്നത്. തീരുമാനം അംഗീകരിക്കാത്തവരെ മുന്നണിയില്‍ ആവശ്യമില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ നിലപാട് വ്യക്തമാക്കി.
കോട്ടയം ജില്ലാപ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ജോസ് വിഭാഗം അംഗീകരിക്കാതിരുന്നതോടെയാണ് യുഡിഎഫ് നിലപാട് കടുപ്പിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്നും അത്തരം ഒരു കരാറോ ധാരണയോ ഇല്ലെന്നുമാണ് ജോസ് കെ. മാണി വിഭാഗം ആവര്‍ത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."