HOME
DETAILS
MAL
പാകിസ്താന് ഭേദപ്പെട്ട തുടക്കം
backup
July 15 2016 | 06:07 AM
ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്താന് ഭേദപ്പെട്ട തുടക്കം. ടോസ് നേടിയ ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താന്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ നാലിന് 209 എന്ന നിലയിലാണ്. നായകന്‍ മിസ്ബ ഉള്‍ ഹക്ക്(69) ആസാദ് ഷെഫീക്ക്(42*) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്.
ആദ്യം ബാറ്റ് ചെയ്‌തെങ്കിലും മികച്ച തുടക്കമായിരുന്നില്ല പാകിസ്താന്റേത്. ഷാന്‍ മസൂദ്(7) അസ്ഹര്‍ അലി(7) എന്നിവര്‍ പെട്ടെന്ന് പുറത്തായി. മുഹമ്മദ് ഹഫീസ്(40) യൂനിസ് ഖാന്‍(33) എന്നിവരാണ് തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."