സഊദിയില്‍ നിര്‍മ്മിച്ച ആദ്യ ജെറ്റ് വിമാനം കിരീടാവകാശി രാഷ്ട്രത്തിന് സമര്‍പ്പിച്ചു
ജിദ്ദ: ആദ്യമായി പ്രാദേശികമായി രൂപകല്പന ചെയ്ത ഹോക്ക് ജെറ്റ് ്രൈടനിംഗ് എയര്‍കാഫ്റ്റ് സഊദി അറേബ്യയില്‍ അനാവരണം ചെയ്തു. സഊദി യുവാക്കളാണ് എയര്‍കാഫ്റ്റ് നിര്‍മിച്ചത്. സ്പെയര്പാര്ട്സുകളൊക്കെ സഊദിയില്‍ പ്രദേശികമായി നിര്‍മിച്ചതാണ്. ആദൃമായാണ് സഊദി അറേബ്യ പ്രാദേശികാടിസ്ഥാനത്തില്‍ ഹോക്ക് ജെറ്റ് ജെറ്റ് ട്രയിനിങ് എയര്‍ക്രാഫ്റ്റ് നിര്‍മിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ കിംഗ് അബ്ദുല്‍ അസീസ് എയര്‍ ബേസില്വെച്ച് കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് രാജ്യത്തിനു സമര്‍പ്പിച്ചു.
എയര്‍ക്രാഫ്റ്റിന്റെ നിര്‍മാണത്തില്‍ പങ്കാളികളായ സഊദി യുവാക്കള്‍ കിരീടാവകാശിക്ക് നിര്‍മാണ ഘട്ടങ്ങള്‍ വിശദമായി വിശദീകരിച്ച് കൊടുത്തു. 22 ഹാക് ജെറ്റുകളുടെ നിര്‍മാണം നടന്ന് കൊണ്ടിരിക്കുകയാണിപ്പോള്‍. നിര്‍മാണ പ്രകിയയില്‍ 70 ശതമാനം പേരും സഊദി യുവാക്കളാണെന്നത് ശ്രദ്ധേയമാണ്.
സഊദി യുവാക്കള്‍ക്ക് എയര്‍ക്രാഫ്റ്റ് നിര്‍മാണത്തില്‍ പരിശീലനം നല്‍കുക എന്ന ലക്ഷൃവുമായുള്ള സഊദി ബ്രിട്ടീഷ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി യുവാക്കള്‍ എയര്‍ക്രാഫ്റ്റ് നിര്‍മ്മിച്ചത്. രണ്ട് വര്‍ഷത്തെ ട്രെയിനിങ്ങിന്റെ ഭാഗമായാണ് എയര്‍ക്രാഫ്റ്റ് നിര്‍മിച്ചത്. അന്താരാഷ്ട്ര പരിശീലകരായിരുന്നു ട്രെയിനിങ് നല്‍കിയിരുന്നത്. 25 ദേശീയ കമ്പനികളും പരിശീലനത്തില്‍ സഹകരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."