HOME
DETAILS

ഖത്തറിലെ ആദ്യ അന്താരാഷ്ട്ര പട്ടംപറത്തല്‍ മേള 25 മുതല്‍

  
backup
April 22, 2017 | 5:25 PM

1455255

ദോഹ: ഖത്തറിലെ ആദ്യ അന്താരാഷ്ട്ര പട്ടം പറത്തല്‍ മേള അടുത്തയാഴ്ച ആസ്പയര്‍ പാര്‍ക്കില്‍ നടക്കും. ഏപ്രില്‍ 25 മുതല്‍ 29 വരെ ആസ്പയര്‍ പാര്‍ക്കില്‍ നടക്കുന്ന മേളയില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 13 ടീമുകള്‍ പങ്കെടുക്കും.

ഉച്ച മുതല്‍ വൈകുന്നേരം 7 വരെയാണ് മേള നടക്കുക. ആസ്‌ത്രേലിയ, കാനഡ, കൊളംബിയ, ഫ്രാന്‍സ്, ഇന്തോനീസ്യ, ഇറ്റലി, കുവൈത്ത്, മലേസ്യ, ന്യൂസിലന്റ്, സിംഗപ്പൂര്‍, ബ്രിട്ടന്‍, അമേരിക്ക, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷനല്‍ പട്ടം പറത്തലുകാര്‍ മല്‍സരത്തില്‍ പങ്കെടുക്കാനെത്തും.


പൊതുജനങ്ങള്‍ക്കും പട്ടം പറത്താനുള്ള അവസരം ലഭിക്കും. അതോടൊപ്പം പട്ടംനിര്‍മാണം, അലങ്കാരം, പറത്തല്‍ തുടങ്ങിയവയില്‍ പരിശീലനവും ലഭിക്കും.
വര്‍ക്ക് ഷോപ്പുകള്‍, ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് പരിപാടികള്‍, മല്‍സരങ്ങള്‍ എന്നിവ മേളയോടനുബന്ധിച്ച് നടക്കുമെന്ന് ആസ്പയര്‍ വെബ്‌സൈറ്റ് വ്യക്തമാക്കി.

പട്ടവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കൊപ്പം ഭക്ഷണ ട്രക്ക്, റോന്ത് ചുറ്റുന്ന കലാകാരന്മാര്‍, എഫ്1 സിമുലേറ്റര്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.
മേളയോടനുബന്ധിച്ച് മൂന്ന് പ്രത്യേക മല്‍സരങ്ങളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

10 വയസ്സുവരെയുള്ളവര്‍ക്കു വേണ്ടിയുള്ള പോസ്റ്റര്‍ കോംപിറ്റീഷന്‍, സന്ദര്‍ശകര്‍ക്കു വേണ്ടിയുള്ള ഫോട്ടോ കോംപിറ്റീഷന്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള സ്‌കൂള്‍സ് കോംപിറ്റീഷന്‍ എന്നീ മല്‍സരങ്ങളാണ് നടക്കുക.

ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് സ്റ്റേഷനില്‍ നടക്കുന്ന പോസ്റ്റര്‍ കോംപിറ്റീഷനില്‍ ആസ്പയര്‍ പാര്‍ക്കില്‍ പട്ടം പറത്തുന്നതിന്റെ പോസ്റ്റര്‍ വരക്കുകയാണ് വേണ്ട്. ഇവ ആസ്പയറിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ (@aspirezone) പോസ്റ്റ് ചെയ്യണം. ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിക്കുന്ന 10 പോസ്റ്ററുകള്‍ക്ക് സമ്മാനം ലഭിക്കും.

പരിപാടിക്കിടെ എടുക്കുന്ന ഫോട്ടോകള്‍ #AspireKitePhoto എന്ന ഹാഷ് ടാഗോട് കൂടി സോഷ്യല്‍ മീഡിയയില്‍ അപ്്‌ലോഡ് ചെയ്താണ് സന്ദര്‍ശകര്‍ക്കു വേണ്ടിയുള്ള ഫോട്ടോ മല്‍സരത്തില്‍ പങ്കെടുക്കാനാവുക.

ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സിന്റെ ഏതെങ്കിലും ഒരു റൂട്ടിലേക്ക് രണ്ട് ബിസിനസ് ക്ലാസ് റിട്ടേണ്‍ ടിക്കറ്റുകള്‍ ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് എക്കോണമി ക്ലാസ് ടിക്കറ്റുകളും മൂന്നും നാലും സ്ഥാനക്കാര്‍ക്ക് നിക്കോണിന്റെ ഉപകരണവും ലഭിക്കും.


സ്‌കൂള്‍സ് കോംപിറ്റീഷനില്‍ ഖത്തറിലെ ഏത് സ്‌കൂളില്‍ നിന്നുമുള്ള ചുരുങ്ങിയത് 10 അംഗങ്ങള്‍ അടങ്ങിയ ടീമുകള്‍ക്ക് പങ്കെടുക്കാം. ഇവര്‍ ഏപ്രില്‍ 24ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഏപ്രില്‍ 28, 29 തിയ്യതികളില്‍ വിധികര്‍ത്താക്കള്‍ക്കു മുന്നിലായിരിക്കും മല്‍സരം. ഓരോ ടീമും നിശ്ചിത മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പട്ടം അലങ്കരിക്കുകയാണ് ചെയ്യേണ്ടത്. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 30,000 റിയാല്‍, 20,000 റിയാല്‍, 10,000 റിയാല്‍ കാഷ് പ്രൈസ് ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ ലൈഫ് ഇന്‍ ആസ്പയര്‍ വെബ്‌സൈറ്റില്‍ www.lifeinaspire.qa/eventdetails.aspx ലഭ്യമാണ്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണത്തില്‍ നാശം സംഭവിച്ച വീടുകള്‍ പുനരുദ്ധരിക്കും; ഹിദ്ദിലെ കുടുംബങ്ങളെ സന്ദര്‍ശിച്ച് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി

bahrain
  •  a minute ago
No Image

സഞ്ജുവും ബുംറയുമല്ല! മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹൻ അവനാണ്: അശ്വിൻ

Cricket
  •  10 minutes ago
No Image

നിരുപാധികമായി കീഴടങ്ങണം, മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ല; ഇറാൻ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാതെ ട്രംപ്

International
  •  17 minutes ago
No Image

എയര്‍ അറേബ്യ പരിമിതമായ സര്‍വിസുകള്‍ പുനരാരംഭിച്ചു; യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍

uae
  •  30 minutes ago
No Image

രാജ്യസുരക്ഷയും ഐക്യവും ഊന്നിപ്പറഞ്ഞ് യു.എ.ഇയില്‍ വെള്ളിയാഴ്ച ഖുതുബകള്‍

uae
  •  33 minutes ago
No Image

വ്യോമപാത ഭാഗികമായി തുറന്നു; സര്‍വിസുകള്‍ പുനഃസ്ഥാപിച്ച് എമിറേറ്റ്‌സ്

uae
  •  an hour ago
No Image

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടകയും, ആന്ധ്രയും

National
  •  an hour ago
No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  2 hours ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  2 hours ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  2 hours ago