ഗുജറാത്ത് കൂട്ടക്കൊലക്കേസ് പ്രതി മിതേഷ് പട്ടേലും ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍
അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കൂട്ടക്കൊല കേസിലെ പ്രതി മിതേഷ് പട്ടേലും സംസ്ഥാനത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍. ആനന്ദ് ലോക്‌സഭാ മണ്ഡലത്തിലാണ് ജിതേഷ് ജനവിധി തേടുന്നത്. സംസ്ഥാന പി.സി.സി അധ്യക്ഷന്‍ ഭരത് സിങ് സോളങ്കിയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബി.ജെ.പിയുടെ ആനന്ദ് ജില്ലാ യൂണിറ്റ് ട്രഷററായ വസദ് സ്വദേശിയായ പട്ടേല്‍ (54) ഇതാദ്യമായാണു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മല്‍സരത്തിനായി ഇന്നലെ ഇയാള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
രണ്ടായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കലാപം സൃഷ്ടിക്കല്‍, സായുധകലാപം, കൊള്ള, വീടുകള്‍ തകര്‍ക്കല്‍, മോഷണം, നിയമവിരുദ്ധമായി സംഘംചേരല്‍, മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ജിതേഷിനെതിരെ ചുമത്തിയിരുന്നത്. കേസില്‍ 2010ല്‍ ജിതേഷിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും ഇതിനെതിരെ ഇരകളുടെ കുടുംബം നല്‍കിയ ഹരജി ആറുവര്‍ഷമായി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതുനിലനില്‍ക്കെയാണ് ഇയാളെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."