അവകാശ സംരക്ഷണ ജാഥക്ക് കാസര്‍കോട്ട് തുടക്കം
കാസര്‍കോട്: 'എന്റെ രാജ്യം, എന്റെ അവകാശം' എന്ന സന്ദേശം ഉയര്‍ത്തി കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വരെ ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തുന്ന അവകാശ സംരക്ഷണയാത്രക്ക് കാസര്‍കോട്ട് തുടക്കമായി.
സുപ്രീം കോടതി മുന്‍ ജസ്റ്റിസും കര്‍ണാടക മുന്‍ ലോകായുക്തയുമായ എന്‍. സന്തോഷ് ഹെഗ്ഡെ ഫഌഗ് ഓഫ് ചെയ്തു. 12ന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ യാത്ര സമാപിക്കും.
മനുഷ്യാവകാശത്തെ കുറിച്ച് ബോധ വത്കരണത്തിനാണ് ജാഥ. 'നേരറിവ്' എന്ന കലാപരിപാടി ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു.
ജില്ലാ പ്രസിഡന്റ് കെ.ബി.മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കൈലാസ് നാഥ്, ജനറല്‍ സെക്രട്ടറി രാധാമണിയമ്മ, ദേശീയ ട്രഷറര്‍ എം.വി.ജി നായര്‍, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കൂക്കള്‍ ബാലകൃഷ്ണന്, സംസ്ഥാന ട്രഷറര്‍ മോഹനന് കണ്ണംകര, ദേശീയ വൈസ് പ്രസിഡന്റുമാരായ പ്രദീപ് കുമാര്‍, രാജു കെ. തോമസ്, ദേശീയ സെക്രട്ടറി കെ.വി സതീശന്, സംസ്ഥാന യൂത്ത് സെല്‍ പ്രസിഡന്റ് ഡോ. ജിപ് സണ്‍ വര്‍ഗീസ്, ട്രഷറര്‍ നാസര്‍ ചെര്‍ക്കളം, വനിതാ സെല്‍ സംസ്ഥാന സെക്രട്ടറി ജമീലാ അഹമ്മദ്, സംസ്ഥാന മീഡിയവിങ് കണ്‍വീനര്‍ മന്‍സൂര്‍ മല്ലത്ത്, ജില്ലാ ട്രഷറര്‍ അഡ്വ. വിനോദ് കുമാര്‍, വനിതാസെല്‍ ജില്ലാ പ്രസിഡന്റ് ബാലാമണി, ജില്ലാ സെക്രട്ടറി തെരേസ ഫ്രാന്‍സിസ്, ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി ചൂരിപള്ളം, ആരോഗ്യ വിങ് സംസ്ഥാന സെക്രട്ടറി ബി. അഷ്റഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."