HOME
DETAILS
MAL
അഭിമന്യുവിന്റെ കൊലയാളികളെ ശിക്ഷിക്കണം: ഡി.വൈ.എഫ്.ഐ
backup
July 08 2018 | 07:07 AM
ശ്രീകണ്ഠപുരം: അഭിമന്യുവിന്റെ കൊലയാളികളായ വര്‍ഗീയവാദികളെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കണമെന്ന് ഡി.വൈ.എഫ്.ഐ ശ്രീകണ്ഠപുരം ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. രണ്ട് ദിവസത്തെ സമ്മേളനത്തിന് ഇന്നലെ വളക്കൈയില്‍ തുടക്കമായി.
പ്രതിനിധി സമ്മേളനം കേന്ദ്രകമ്മറ്റി അംഗം ബിജു കണ്ടക്കൈ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി പി. ഷിനോജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന കമ്മിറ്റിയംഗം എം.വി രാജീവന് സംഘടനാറിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ. മധു രക്തസാക്ഷി പ്രമേയവും എം. ഷിജിന് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ.വി സുമേഷ്, പി ഷിനോജ് സംസാരിച്ചു. റോബര്‍ട്ട് ജോര്‍ജ് പതാക ഉയര്‍ത്തി. സമ്മേളനം ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."