ആഴക്കടലില്‍ കുടുങ്ങിയ ബോട്ടിനെ കരക്കെത്തിച്ചു
കാഞ്ഞങ്ങാട്: പ്രൊഫെല്ലറില്‍ വല കുടുങ്ങി എന്‍ജിന്‍ പ്രവര്‍ത്തനം നിലച്ച് ആഴക്കടലില്‍ കുടുങ്ങിയ ബോട്ടിനെ കരക്കെത്തിച്ചു. ആറു ദിവസം മുന്‍പ് അഴിക്കലില്‍നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട അഴീക്കല്‍ സ്വദേശി റഫിക്കിന്റെ ഉടമസ്ഥതയിലുള്ള 'ഒലിവ' എന്ന ബോട്ടാണ് കടലില്‍ കുടുങ്ങിയത്.
ബോട്ട് കാഞ്ഞങ്ങാടിനും ബേക്കലിനും ഇടയില്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ച രാത്രി ഏഴോടെ എത്തിയിട്ടുണ്ടെന്ന് തീരദേശ സേനക്ക് വിവരം ലഭിച്ചിരുന്നു. ബോട്ടില്‍ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി സത്യം(40), ആന്ധ്ര സ്വദേശികളായ അമര്‍ (24), സന്ദീപ് (25), വെങ്കിടേഷ് (38 ), മഹാലക്ഷ്മണന്‍ (65 )എന്നിങ്ങനെ അഞ്ചു പേരാണുണ്ടായിരുന്നത്. പ്രവര്‍ത്തനം നിലച്ചതോടെ ബോട്ടില്‍ പായ കെട്ടി പരമാവധി ദിശനിയന്ത്രിച്ച് പുറം ലോകവുമായി ബന്ധം കിട്ടുന്നതുവരെ എത്താന്‍ കഴിഞ്ഞു.
അതിനുശേഷം അതുവഴി പോവുകയായിരുന്ന മറ്റൊരു ബോട്ടുകാരോടു വിവരം പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ അവര്‍ കുമ്പള കോസ്റ്റല്‍ പൊലിസില്‍ വിവരമറിയിച്ചു. ഉടന്‍ ഫിഷറിസ് ഡെപ്യൂട്ടി ഡയരക്ടര്‍ കെ. അജിതയെ വിവരമറിയിച്ചതനുസരിച്ച് രക്ഷാബോട്ടിനോട് രക്ഷാപ്രവര്‍ത്തനം തുടങ്ങാന്‍ ആവശ്യപ്പെട്ടു. വൈകിട്ട് നാലോടെ സംഭവസ്ഥലത്തെത്തി അപകടത്തില്‍ പെട്ട മത്സ്യത്തൊഴിലാളികളെയും ബോട്ടിനെയും രാത്രി ഒന്‍പതരയോടെ അഴിത്തലയിലെത്തിച്ചു.
രക്ഷാപ്രവര്‍ത്തനത്തില്‍ റിസ്‌ക്യു ഗാര്‍ഡുമാരായ മനു, ധ നീഷ് മറ്റു ജീവനക്കാരയ കണ്ണന്‍, നാരായണന്‍ സനീഷ്എന്നിവര്‍ പങ്കെടുത്തു.
ഒരു ലക്ഷം രൂപയുടെ സാറ്റലൈറ്റ് ഫോണ്‍ പത്തായിരം രൂപയ്ക്ക് നല്‍കിയിട്ടും ഒരു ബോട്ടുടമകളും വാങ്ങിക്കാത്തത് കാരണം അപകടം നടന്ന ബോട്ടിനെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നും അതിനാല്‍ ആഴക്കടലില്‍ പോകുന്നവര്‍ സാറ്റലൈറ്റ് ഫോണ്‍ നിര്‍ബന്ധമായും കരുതണമെന്നും കോസ്റ്റല്‍ പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."