വില്ലനായി വൈദ്യുതി തൂണുകള്‍
ചെറുപുഴ: അപകട ഭീഷണി ഉയര്‍ത്തി കാക്കയംചാല്‍ ടൗണിലെ വൈദ്യുതി തൂണുകള്‍. ചെറുപുഴ-പെരിങ്ങോം റോഡ് ടാറിങ് പ്രവൃത്തി പൂര്‍ത്തിയാകുന്നതിനിടെ റോഡരികിലെ തൂണ് മാറ്റാന്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവം ദുരന്തത്തെ മാടി വിളിക്കുന്നതാണ്. കക്കയംചാല്‍ കയറ്റം കുറക്കുന്നതിനായി ഏകദേശം ഒന്നര മീറ്ററോളം മണ്ണെടുക്കുകയും ആവശ്യത്തിന് വീതി കൂട്ടുകയും ചെയ്തപ്പോള്‍ അന്ന് റോഡരികിലുണ്ടായിരുന്ന വൈദ്യുതി തൂണുകള്‍ മിക്കവയും ടാറിങിനടുത്ത് മണ്തിട്ടയിലായി.
കുണ്ടംതടം മുതല്‍ കക്കയംചാല്‍ ടൗണ്‍ വരെയുള്ള ഇറക്കത്തിലേക്ക് വാഹനങ്ങള്‍ അമിത വേഗതയിലാണ് വരാറ്. ബാപ്റ്റിസ്റ്റ് പള്ളിക്ക് സമീപത്തെ വളവിനടുത്തുള്ള രണ്ട് വൈദ്യുതി തൂണുകളും വലിയ മണ്‍തിട്ടക്ക് മുകളില്‍ ഏതുസമയത്തും നിലംപൊത്തുന്ന രീതിയിലാണുള്ളത്. വലിയ വളവായതിനാല്‍ എതിരേ വരുന്ന വാഹനങ്ങളെ അടുത്തെത്തിയതിന് ശേഷമേ കാണാന്‍ കഴിയൂ.
റോഡരികിലേക്ക് വണ്ടി മാറ്റിയാല്‍ വൈദ്യുതി തൂണിലിടിച്ച് അപകടം ഉറപ്പ്. ടാറിങ് പ്രവൃത്തി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ തൂണുകള്‍ മാറ്റേണ്ടതായിരുന്നെങ്കിലും പല കാരണങ്ങളാല്‍ നിരങ്ങി നീങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."