സി.സി.ടി.വി കാമറ മോഷണം; പ്രതി പിടിയില്‍
തിരുവനന്തപുരം: മാലി സ്വദേശികള്‍ താമസിച്ചിരുന്ന പട്ടത്തെ വീട്ടിലെ സി.സി.ടി.വി കാമറകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍. കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ സ്വദേശി അക്കുണ്ണി എന്നുവിളിക്കുന്ന അനില്‍കുമാര്‍ (41) ആണ് മെഡിക്കല്‍ കോളജ് പൊലിസിന്റെ പിടിയിലായത്. പട്ടം മുറിഞ്ഞപാലം ജി.ജി ആശുപത്രിക്കു സമീപം അനിലിന്റെ വീട്ടിലെ കാമറകളാണ് മോഷണം പോയത്.
മെഡിക്കല്‍ കോളജ്, ആര്.സി.സി, കിംസ് തുടങ്ങിയ ആശുപത്രികളില്‍ ചികിത്സയ്ക്കായി നിരവധി പേരാണ് ഇവിടങ്ങളില്‍ താമസിച്ചു വരുന്നത്. സ്ഥിരമായി മോഷണങ്ങള്‍ നടന്നുവരുന്നതുകൊണ്ടാണ് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്. സി.ഐ ബിനുകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ഡി. ഗിരിലാല്‍, അഡീ. എസ്.ഐ ബി. സാബു, എസ്.സി.പി.ഒ വിജയബാബു, സി.പി.ഒമാരായ നസീര്‍, നസീം, അജി എന്നിവര്‍ ചേര്‍ന്നു പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."