HOME
DETAILS

താലൂക്ക് ഓഫിസ് കോമ്പൗണ്ടിലെ അനധികൃത പാര്‍ക്കിങ്

  
backup
July 08 2018 | 07:07 AM

%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%97%e0%b4%a3%e0%b5%8d%e0%b4%9f



തളിപ്പറമ്പ്: താലൂക്ക് ഓഫിസ് കോമ്പൗണ്ടിലെ അനധികൃത പാര്‍ക്കിങ് ഒഴിവാക്കാന്‍ ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ പൊലിസ് സഹായത്തോടെ നടപടികള്‍ സ്വീകരിക്കും. അനധികൃത പാര്‍ക്കിങ് ഒഴിവാക്കാന്‍ നടപടിവേണമെന്ന് സി.എം.പി തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി.പി മോഹനന്‍ താലൂക്ക് വികസന സമിതി മുമ്പാകെ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
ജയിംസ്മാത്യു എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നീര്‍ത്തട വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രകൃതിദത്ത ജലശ്രോതസുകളായ കറപ്പക്കുണ്ടും കരിമ്പം ഫാം വളപ്പിലെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കിണറും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമിതിയില്‍ വന്ന നിര്‍ദേശം എം.എല്‍.എക്കും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്കും കൈമാറും. കരിമ്പത്തെ ചുമടുതാങ്ങി സ്മാരകങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് തിരുവനന്തപുരത്തെ പുരാവസ്തുവകുപ്പ് കാര്യാലയം അറിയിച്ചു. 1932ലും 1940ലും നിര്‍മിച്ച രണ്ട് ചുമടുതാങ്ങി സ്മാരകങ്ങളും നൂറുവര്‍ഷം പിന്നിട്ടാല്‍ മാത്രമേ വകുപ്പിന് ഏറ്റെടുക്കാനാവൂ എന്നും അതുവരെ ബന്ധപ്പെട്ട പ്രാദേശിക ഭരണകൂടങ്ങള്‍ സംരക്ഷിക്കണമെന്നും ഡയരക്ടര്‍ രജികുമാര്‍ അറിയിച്ചു.
കരിമ്പം ജില്ലാ കൃഷിഫാമിലെ നവീകരിച്ച റസ്റ്റ്ഹൗസ് പൊതുജനങ്ങള്‍ക്ക് താമസിക്കുന്നതിനായി വിട്ടുനല്‍കുന്നതിന് നിയമാവലി തയാറാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സ്ഥിരം സമിതി ചെയര്‍മാന്‍, സെക്രട്ടറി, കൃഷി ഡയരക്ടര്‍, ഫാം സൂപ്രണ്ട് എന്നിവരുള്‍പ്പെടുന്ന കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അതിന് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്നും ജില്ലാ പഞ്ചായത്ത് അധികൃതര്‍ സമിതി മുമ്പാകെ അറിയിച്ചു.
ഒടുവള്ളിത്തട്ട്-നടുവില്‍-കുടിയാന്‍മല റോഡില്‍ മണ്ണെടുത്ത ഭാഗത്ത് നില്‍ക്കുന്ന മരങ്ങള്‍ റോഡിലേക്ക് വീഴുമെന്നതിനാല്‍ ജനം ഭീതിയിലാണെന്നും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാലന്‍ ആവശ്യപ്പെട്ടു. പുലിക്കുരുമ്പയില്‍ റോഡിലേക്ക് കടപുഴകി വീണ മരം നീക്കം ചെയ്യുന്നതിനിടയില്‍ മരം വീണ് പരുക്കേറ്റയാള്‍ ഗുരുതരാവസ്ഥയില്‍ മംഗളൂരുവില്‍ ചികില്‍സയില്‍ കഴിയുകയാണെന്നും അദ്ദേഹത്തിന് സാമ്പത്തിക സഹായം നല്‍കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
കേന്ദ്ര റോഡ് ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മിക്കുന്ന ഈ റോഡ് 10 മീറ്റര്‍ മാത്രം വീതിയിലാണ് നിര്‍ദേശിക്കപ്പെട്ടതെന്നും നാട്ടുകാര്‍ സ്ഥലം സംഭാവന ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വീതി 12 മീറ്ററായി വര്‍ദ്ധിപ്പിച്ചതെന്നും ദേശീയപാത വിഭാഗം അസി. എന്‍ജിനീയര്‍ പി.എം യമുന അറിയിച്ചു. മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ദേശീയപാത വിഭാഗത്തിന് സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തന്നെ ഇടപെടല്‍ നടത്തി പരിഹാരം കാണണമെന്ന് വികസന സമിതി നിര്‍ദ്ദേശിച്ചു.
അടുത്ത മാസം ഓട്ടോറിക്ഷാ ചാര്‍ജ് പുതുക്കി നിശ്ചയിക്കാനിരിക്കെ തളിപ്പറമ്പ് നഗരത്തിലെ ഓട്ടോറിക്ഷകള്‍ക്ക് മീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് തന്നെ ഓടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് വികസന സമിതി നിര്‍ദേശിച്ചു. പരിശോധിക്കാന്‍ പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അടുത്തിടെ നടന്ന പരിശോധനയില്‍ ഒന്‍പത് ഓട്ടോറിക്ഷകളില്‍ നിന്ന് പിഴ ഈടാക്കിയെന്നും ജോ. ആര്‍.ടി.ഒ ഇ.എസ് ഉണ്ണികൃഷ്ണന്‍ അറിയിച്ചു. പി.വി നാരായണന്‍ നമ്പ്യാര്‍ അധ്യക്ഷനായി.
തഹസില്‍ദാര്‍ കെ. സുജാത, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ. ചന്ദ്രശേഖരന്‍, എം. മാനസന്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  11 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  11 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  11 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  11 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  11 hours ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  11 hours ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  12 hours ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  12 hours ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  13 hours ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  13 hours ago