വക്കം മൗലവി നവോത്ഥാന പഠനകേന്ദ്രം പ്രഭാഷണ പരമ്പര
തിരുവനന്തപുരം: വക്കം മൗലവി നവോത്ഥാന പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'നവോത്ഥാനം: പുതുവഴികള്‍ തേടി'എന്ന വിഷയത്തില്‍ പ്രഭാഷണ പരമ്പരക്ക് തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി 26നു വൈകിട്ട് നാലിന് തേക്കുംമൂട് വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ് ഹാളില്‍ 'കേരളത്തിന്‍െ ആരോഗ്യമാതൃക: പ്രതിസന്ധികളും സാധ്യതകളും' എന്ന ആദ്യ പ്രഭാഷണം കേരള സര്‍വകലാശാല മുന്‍ വി.സി ഡോ: ബി. ഇക്ബാല്‍ നിര്‍വഹിക്കും.
'കേരളത്തിലെ തൊഴില്‍മേഖല: ഇന്നലെ ഇന്ന് നാളെ' എന്ന രണ്ടാമത്തെ പ്രഭാഷണം മെയ് 23ന് വൈകിട്ട് നാലിന് കൊല്ലം പബ്ലിക് ലൈബ്രറിയില്‍ പ്ലാനിങ് ബോര്‍ഡ് അംഗം ഡോ: രവി രാമന്‍ നിര്‍വഹിക്കും. തുടര്‍ന്ന് വിവിധയിടങ്ങളില്‍ നടക്കുന്ന പ്രഭാഷണങ്ങള്‍ ടി.പി.ശ്രീനിവാസന്‍, സി.രാധാകൃഷ്ണന്‍, പ്രൊഫ: വി.കെ.ദാമോദരന്‍, ബി.ആര്‍.പി.ഭാസ്‌കര്‍ എന്നിവര്‍ നിര്‍വഹിക്കും. ഫൗണ്ടേഷന്‍ ട്രസ്റ്റ് സെക്രട്ടറി ഡോ: കായംകുളം യൂനുസ്, ചെയര്‍മാന്‍ എ.സുഹൈര്‍, ഡയറക്ടര്‍ സബീന്‍ ഇക്ബാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."