മത്സ്യത്തിനും പച്ചക്കറിക്കും തീവില; പൊറുതിമുട്ടി ജനം
കാസര്‍കോട്: മത്സ്യത്തിനും ണ്ടപണ്ടണ്ടണ്ടണ്ടണ്ടണ്ടച്ചക്കറികള്‍ക്കും വില കുതിക്കുന്നത് ഉപഭോക്താക്കളെ വെട്ടിലാക്കുന്നു. മത്തി, അയല, പാര, മറ്റു ചെറുമീനുകള്‍ ഉള്‍പ്പെടെ കിലോക്ക് നൂറ്റി അറുപത് മുതല്‍ ഇരുന്നൂറ്റന്‍പത് രൂപ വരെയാണ് വില. ഇതിനു പുറമെ പച്ചക്കറികള്‍ക്കും കിലോക്ക് നാല്‍പത് മുതല്‍ മുകളിലോട്ടാണ് വില. വിപണിയില്‍ മത്സ്യത്തിനും പച്ചക്കറികള്‍ക്കും വില അനുദിനം കുതിക്കുന്നതിനിടയില്‍ തന്നെ പെട്രോള്‍ ഉള്‍പ്പെടയുള്ള ഇന്ധനങ്ങള്‍ക്കും വില വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്ധനങ്ങള്‍ക്ക് നിത്യേന ഇരുപതും മുപ്പതും പൈസ തോതില്‍ ഉയരുന്നത് ഇന്ധന ഉപഭോക്താക്കള്‍ പൊടുന്നനെ അറിയുന്നില്ലെന്നു മാത്രം. അതേ സമയം, വിവിധ ഭാഗങ്ങളില്‍നിന്ന് ജില്ലയിലെ മാര്‍ക്കറ്റുകളില്‍ എത്തുന്ന മത്സ്യങ്ങള്‍ നാടന്‍ മത്സ്യങ്ങള്‍ക്കൊപ്പം ഇട കലര്‍ത്തിയാണ് ചില്ലറ വിപണിയില്‍ എത്തുന്നത്.
മത്സ്യമാര്‍ക്കറ്റിലും മറ്റും നടന്നു വരുന്ന ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്താന്‍ അധികൃതര്‍ തയാറാകാതെ വന്നതോടെ മത്സ്യങ്ങള്‍ ഇടകലര്‍ത്തി വില്‍പന നടത്തുന്നത് കൂടി വരികയാണ്. കനത്ത വില നല്‍കി വാങ്ങുന്ന ഇത്തരം മത്സ്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കനത്ത നഷ്ടം വരുത്തുകയും ചെയ്യുന്നു. ഇതിനുപുറമെയാണ് പച്ചക്കറികള്‍ക്കും വിപണിയില്‍ കനത്ത വില ഈടാക്കുന്നത്. ചെറുനാരങ്ങക്കു വില കുതിച്ചുയര്‍ന്നു നൂറിനുമുകളിലെത്തി നില്‍ക്കുകയാണ്. കനത്ത ചൂട് അനുഭവപ്പെട്ടതോടെ ചെറുനാരങ്ങാ വിപണി സജീവമായിട്ടുണ്ടെങ്കിലും കനത്ത വില ആളുകള്‍ക്ക് പ്രഹരമായി മാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."