കോട്ടിക്കുളം മഖാം ഉറൂസ് നാളെ മുതല്‍
കാസര്‍കോട്: കോട്ടിക്കുളം ജുമാ മസ്ജിദ് അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി അബ്ദാജി തങ്ങളുടെയും മഖാം ഉടയവരുടെയും കോട്ടിക്കുളം ശുഹദാക്കളുടെയും പേരില്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടത്തിവരാറുള്ള കോട്ടിക്കുളം മഖാം ഉറൂസും ശുഹദ മഖാമില്‍ സ്വലാത്ത് വാര്‍ഷികവും നാലു മുതല്‍ 11 വരെ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാലിന് ഉച്ചയ്ക്ക് 1.30ന് സംഘാടക സമിതി ചെയര്‍മാന്‍ യു.കെ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തും. രാത്രി 7.30ന് സമസ്ത പ്രസിഡന്റും കോട്ടിക്കുളം ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഷാക്കിര്‍ ദാരിമി വളക്കൈ മതപ്രഭാഷണം നടത്തും. തുടര്‍ന്നുള്ള രാത്രികളില്‍ റഹ്മത്തുല്ല സഖാഫി എളമരം, സമീര്‍ മന്നാനി കൊല്ലം, മുനീര്‍ ഹുദവി വിളയില്‍, കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി, അബ്ദുല്‍ അസീസ് അഷ്‌റഫി, ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരം മത പ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളില്‍ അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് മഹ്മൂദ് സഫ്‌വാന്‍ തങ്ങള്‍ ഏഴിമല, പാണക്കാട് സയ്യിദ് ശഫീഖലി ശിഹാബ് തങ്ങള്‍ കൂട്ടുപ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ഏഴിന് രാവിലെ 10ന് മെഡിക്കല്‍ ക്യാംപും എട്ടിന് വൈകുന്നേരം നാലിന് മോട്ടിവേഷന്‍ ക്ലാസും ഒന്‍പതിന് വൈകുന്നേരം നാലിന് ലഹരി വിരുദ്ധ ക്ലാസും നടത്തും.
11ന് പുലര്‍ച്ചെ ആറിന് മൗലീദ് പാരായണം, രാവിലെ 11ന് സ്വലാത്ത് മജ്‌ലിസും കൂട്ടുപ്രാര്‍ഥനയും. തുടര്‍ന്ന് അന്നദാനവിതരണത്തോടെ ഉറൂസ് സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ യു.കെ മുഹമ്മദ് കുഞ്ഞി ഹാജി, ഹാജി ജലീല്‍ കരിപ്പോടി, റഫീഖ് അങ്കക്കളരി, അബ്ദുല്ലഹാജി മാമു, ഹാരിസ് അങ്കക്കളരി, അബ്ദുല്ലക്കുഞ്ഞി കൂളിക്കാട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."