HOME
DETAILS
MAL
വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് കാരണം യുവാവിന്റെ ഭീഷണിയെന്ന്
backup
April 22 2017 | 19:04 PM
മലയിന്‍കീഴ്: മാറനല്ലൂര്‍ മണ്ണടിക്കോണം സ്വദേശിയായ വിദ്യാര്‍ഥിനി ആത്മഹത്യചെയ്യാന്‍ കാരണം യുവാവിന്റെ മൊബൈല്‍ ഫോണ്‍ ഭീഷണിയാണെന്ന് പിതാവ് ഗോപകുമാര്‍. കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് കോളജില്‍ പോകാനായി ഇറങ്ങിയ മകള്‍ തിരികെ വീട്ടിലെത്തി തൂങ്ങി മരിച്ചത്. മകളുടെ ആത്മഹത്യാകുറിപ്പ് പൊലിസിന് ലഭിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും ഗോപകുമാര്‍ ആരോപിച്ചു. ആത്മഹത്യാക്കുറിപ്പിലും മാതാപിതാക്കളുടെ മൊഴിയിലും യുവാവിനെതിരേ പരാതിയുണ്ടായിട്ടും ഇയാളെ ചോദ്യം ചെയ്യാന്‍ പോലും പൊലിസ് തയാറായിട്ടില്ല. മകള്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനയുടെ സജീവ പ്രവര്‍ത്തകയായിരുന്നുവെന്നും പിതാവ് പറഞ്ഞു. വ്യക്തമായ തെളിവുകളോടെ മാറനല്ലൂര്‍ പൊലിസ് സ്റ്റേഷനിലും ഡിവൈ.എസ്.പിക്കും പരാതി നല്‍കിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ലെന്നും ഗോപകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."