വായന സമ്പൂര്‍ണ മനുഷ്യനെ സൃഷ്ടിക്കുന്നു: ടി. പത്മനാഭന്‍
കണ്ണൂര്‍: എല്ലാ അര്‍ത്ഥത്തിലും പൂര്‍ണമായ മനുഷ്യനെ സൃഷ്ടിക്കാന്‍ വായനക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് എഴുത്തുകാരന്‍ ടി. പത്മനാഭന്‍. പൊതുവിദ്യാഭ്യാസവകുപ്പും ലൈബ്രറി കൗണ്‍സിലും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍ വകുപ്പും കണ്ണൂര്‍ ശക്ഷക് സദനില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് വായനക്കുള്ള സാഹചര്യം കുറഞ്ഞു വരികയാണെന്നും പഴയ കാലത്ത് അധ്യാപകര്‍ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കിക്കൊണ്ട് ഓരോ വിദ്യാര്‍ഥിയിലും വായനാശീലം വളര്‍ത്തിയെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും വായനാക്കുറിപ്പ് രചനാ മത്സരവും നടന്നു. കെ.പി ജയബാലന്‍ അധ്യക്ഷനായി.
സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യാതിഥിയായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കവിയൂര്‍ രാജഗോപാലന്‍, സെക്രട്ടറി പി.കെ ബൈജു, കെ.ആര്‍ അശോകന്‍, ഇ. ബീന, കെ.എം വസന്തന്‍, കെ.വി ഹരിദാസ്, ആര്‍. പ്രഭാകരന്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍പി.പി വിനീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."