രാഹുലിന്റെ വരവോടെ ഇടതുപക്ഷത്തിന് വിറളി പൂണ്ടു: മുല്ലപ്പള്ളി രാമചന്ദ്രന്‍
ഇരിയ: രാഹുലിന്റെ വരവോടെ ഇടതുപക്ഷത്തിന് വിറളി പൂണ്ടിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതുകൊണ്ടാണ് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരേ ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്‍വീനര്‍ വിജയരാഘവന്‍ അസഭ്യ വര്‍ഷം നടത്തിയത്. രമ്യ ഹരിദാസിനെതിരേയുള്ള പ്രസ്താവന സി.പിഎമ്മിന്റെ ദലിത് സമൂഹത്തോടും സ്ത്രീ സമൂഹത്തോടുമുള്ള സമീപനം എന്താണെന്ന് വ്യക്തമാക്കുന്നതാണ്. സ്ത്രീകളെ ഇങ്ങിനെ അപമാനിക്കുന്നവരാണ് സ്ത്രീ മുന്നേറ്റത്തിനും നവോത്ഥാനത്തിനും ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കാഞ്ഞങ്ങാട് നിയോജമണ്ഡലം തെരഞ്ഞെടുപ്പ് പര്യടന പരിപാടി ഇരിയയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയുള്ളത് കാസര്‍കോട് ജില്ലയിലാണ്. ഈ നിയോജക മണ്ഡലത്തിലാണ് നേവല്‍ അക്കാദമി, സി.പി.സി.ആര്‍.ഐ എച്ച്.എ.എല്‍, സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി അടക്കം കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ സാധ്യമായത്. കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് പ്രഭാകരന്‍ കമ്മിഷന്‍ അടക്കമുള്ള സമഗ്ര വികസന പാക്കേജ് കൊണ്ടുവന്നത്. കൊലപാതക രാഷ്ട്രീയത്തിന് എതിരായി വികസന രാഷ്ട്രീയം അജന്‍ഡയാക്കിയാണ് യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫ് വിജയത്തോടടുത്തുവെന്നും ഇക്കുറി വിജയം നേടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ കെ.വി മാത്യു അധ്യക്ഷനായിരുന്നു.
യു.ഡി.എഫ് നേതാക്കളായ എം.സി ഖമറുദ്ദിന്‍, കെ.പി കുഞ്ഞിക്കണ്ണന്‍, എ. ഗോവിന്ദനായര്‍, കുര്യാക്കോസ് പറമ്പില്‍, ഹരീഷ് ബി. നമ്പ്യാര്‍, പി. സുകുമാരന്‍, ബാബു കദളിമറ്റം, ബഷീര്‍ വെള്ളിക്കോത്ത്, വിനോദ് കുമാര്‍ പള്ളയില്‍ വീട് ,ബാലകൃഷ്ണന്‍ പെരിയ, പി.വി സുരേഷ്, മീനാക്ഷി ബാലകൃഷ്ണന്‍, ധന്യാ സുരേഷ്, ഡി.വി ബാലകൃഷ്ണന്‍, എം.പി ജാഫര്‍, സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."