ഉരുള്‍ പൊട്ടല്‍ നാശനഷ്ടം പഠിക്കാന്‍ ജില്ലാ പഞ്ചായത്ത് സമിതി
കണ്ണൂര്‍: മലയോര മേഖലകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ജനങ്ങള്‍ക്കേറ്റ നാശനഷ്ടങ്ങളെകുറിച്ച് നേരിട്ട് മനസിലാക്കുകയും നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് സമിതിയെ അയക്കുമെന്ന് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ് ഉന്നയിച്ച പ്രശ്‌നത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കൃഷി നാശത്തിന്റെ കൃത്യമായ കണക്കെടുത്ത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളും. ജില്ലയിലെ റോഡുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനം സ്ഥാപിച്ചുകഴിഞ്ഞതായും ഉടന്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി നിര്‍വഹണം ഇതിനകം 14 ശതമാനം പൂര്‍ത്തിയായതായി യോഗം വിലയിരുത്തി. ജില്ലാ പഞ്ചായത്തിന്റെ ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിന്റെ കീഴില്‍ വരുന്ന സ്ഥാപനങ്ങളുടെയും മറ്റും വിശദാംശങ്ങള്‍ തയാറാക്കി നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളില്‍ 34.6 ലക്ഷത്തിന്റെ സൗരോര്‍ജ പദ്ധതി നടപ്പാക്കുന്നതിന് ആദ്യഘട്ടത്തില്‍ 19 സ്‌കൂളുകളെ തെരഞ്ഞെടുത്തു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫര്‍ണിച്ചര്‍, കംപ്യൂട്ടര്‍, സി.സി.ടി.വി എന്നിവ നല്‍കുന്നതിനുള്ള സ്‌കൂളുകളുടെ പട്ടികയ്ക്ക് യോഗം അംഗീകാരം നല്‍കി. വൈസ് പ്രസിഡന്റ് പി.പി ദിവ്യ, കെ.പി ജയബാലന്‍, വി.കെ സുരേഷ് ബാബു, കെ. ശോഭ, വി. ചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."