HOME
DETAILS
MAL
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി റിയാദിൽ നിര്യാതനായി
backup
June 29 2020 | 17:06 PM
റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മറ്റൊരു മലയാളി കൂടി റിയാദിൽ നിര്യാതനായി. കോട്ടയം അതിരമ്പുഴ സ്വദേശി ഇഖ്ബാൽ റാവുത്തർ നിരപ്പേൽ (67) ആണ് റിയാദിലെ കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ വെച്ച് മരിച്ചത്. പനിയെ തു
ടർന്ന് രണ്ട് ആഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മുപ്പത്തിയാറു വർഷം റിയാദിലെ മലയാളികൾക്കിടയിൽ സുപരിചിതനായിരുന്ന അദ്ദേഹം സൗദി കൺസൽട്ടൻ്റ് കമ്പനിയിൽ ഐ.എസ്.ഒ സ്പെഷ്യലിസ്റ്റായിരുന്നു. ഭാര്യ ഫാത്തിമാ ബീവി, സഫീജ മക്കൾ ഫെബിന (ടെക്നോ പാർക്ക്), റയാൻ (മോഡേൺ സ്കൂൾ, റിയാദ്).
ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫയർ വോളന്റിയർമാരായ മുനീബ് പാഴൂർ, മുഹിനുദീൻ മലപ്പുറം, അൻസാർ ചങ്ങനാശ്ശേരി, ജുനൈസ് ബാബു, സുഹൃത്തുക്കളായ അഷറഫ് ചെങ്ങളം, മിച്ചു മുസ്തഫ, ഹബീബ് താഴത്തങ്ങാടി എന്നിവർ നിയമ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."